Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസ്‌കോള്‍ കേരള: ഹയര്‍...

സ്‌കോള്‍ കേരള: ഹയര്‍ സെക്കന്‍ഡറി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു 

text_fields
bookmark_border
സ്‌കോള്‍ കേരള: ഹയര്‍ സെക്കന്‍ഡറി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു 
cancel
തി​രു​വ​ന​ന്ത​പു​രം: സ്‌​കോ​ള്‍ കേ​ര​ള മു​ഖേ​ന​യു​ള്ള ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി കോ​ഴ്‌​സു​ക​ളി​ല്‍ ഓ​പ​ണ്‍ റെ​ഗു​ല​ര്‍, പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ന്നാം​വ​ര്‍ഷ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 
എ​സ്.​എ​സ്.​എ​ല്‍.​സി അ​ല്ലെ​ങ്കി​ല്‍ ത​ത്തു​ല്യ യോ​ഗ്യ​ത​യു​ള്ള​വ​ര്‍ക്ക് ബു​ധ​നാ​ഴ്ച മു​ത​ല്‍ www.scolekerala.org വെ​ബ്‌​സൈ​റ്റ് മു​ഖേ​ന ഓ​ണ്‍ലൈ​നാ​യി ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്താം. ഉ​യ​ര്‍ന്ന പ്രാ​യ​പ​രി​ധി​യി​ല്ല.

ഓ​പ​ണ്‍ റെ​ഗു​ല​ര്‍ വി​ഭാ​ഗ​ത്തി​ല്‍ സ​യ​ന്‍സ് ഉ​ള്‍പ്പെ​ടെ പ്രാ​ക്ടി​ക്ക​ലു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​ത്ത കോ​മ്പി​നേ​ഷ​നു​ക​ളി​ലാ​ണ് തു​ട​ര്‍പ​ഠ​നാ​വ​സ​രം. സ​ര്‍ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളു​ക​ളാ​ണ് പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളാ​യി അ​നു​വ​ദി​ക്കു​ന്ന​ത്. പ​ഠ​ന​സ​ഹാ​യി​ക​ളും ലാ​ബ് സൗ​ക​ര്യ​വും പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ സ​മ്പ​ര്‍ക്ക ക്ലാ​സും ല​ഭ്യ​മാ​ണ്. ഹ്യു​മാ​നി​റ്റീ​സ്, കോ​മേ​ഴ്‌​സ് വി​ഭാ​ഗ​ത്തി​ല്‍ പ്രാ​ക്ടി​ക്ക​ല്‍ ഇ​ല്ലാ​ത്ത വി​ഷ​യ​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ സൗ​ക​ര്യ​മു​ള്ള​ത്.

ഓ​ണ്‍ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ അ​പേ​ക്ഷ​യോ​ടൊ​പ്പം ല​ഭ്യ​മാ​കു​ന്ന ബാ​ര്‍കോ​ഡ്/​ചെ​ലാ​ന്‍ ന​മ്പ​ര്‍ സ​ഹി​ത​മു​ള്ള ചെ​ലാ​ന്‍ ഉ​പ​യോ​ഗി​ച്ച് സം​സ്ഥാ​ന​ത്തെ ഏ​ത് പോ​സ്​​റ്റ്​ ഒാ​ഫി​സി​ലും ഫീ​സ് അ​ട​യ്ക്കാം. പി​ഴ കൂ​ടാ​തെ ജൂ​ലൈ 31 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ആ​ഗ​സ്​​റ്റ്​ അ​ഞ്ച് വ​രെ​യും 250 രൂ​പ അ​ധി​ക പി​ഴ​യോ​ടെ ആ​ഗ​സ്​​റ്റ്​ ഒ​മ്പ​ത് വ​രെ​യും ഫീ​സ് അ​ട​ച്ച് ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാം. നി​ർ​ദി​ഷ്​​ട രേ​ഖ​ക​ള്‍ സ​ഹി​ത​മു​ള്ള അ​പേ​ക്ഷ അ​ത​ത് ജി​ല്ല കേ​ന്ദ്ര​ങ്ങ​ളി​ല്‍ നേ​രി​ട്ടോ എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍, സ്‌​കോ​ള്‍ കേ​ര​ള, വി​ദ്യാ​ഭ​വ​ന്‍, പൂ​ജ​പ്പു​ര, തി​രു​വ​ന​ന്ത​പു​രം -12 വി​ലാ​സ​ത്തി​ല്‍ സ്പീ​ഡ്/​ര​ജി​സ്‌​ട്രേ​ഡ് ത​പാ​ല്‍ വ​ഴി​യോ നേ​രി​ട്ടും സ​മ​ര്‍പ്പി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ളും കൈ​പ്പു​സ്ത​ക​വും www.scolekerala.org വെ​ബ്‌​സൈ​റ്റ് വ​ഴി​യും 0471 2312950, 2342271, 2342369 ന​മ്പ​റു​ക​ൾ മു​ഖേ​ന​യും ല​ഭി​ക്കു​മെ​ന്ന് എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:APPLY NOWSCOLE Keralahigher secondary courses
News Summary - SCOLE Kerala: apply now for higher secondary courses
Next Story