ഐ.എസ്.ആർ.ഒയിൽ സയന്റിസ്റ്റ്/എൻജിനീയർ ഒഴിവുകൾ
text_fieldsഐ.ആസ്.ആർ.ഒയുടെ കീഴിൽ വി.എസ്.എസ്.സി തിരുവനന്തപുരം, എൽ.പി.എസ്.സി വലിയമല, ഐ.പി.ആർ.സി മഹേന്ദ്രഗിരി, യു.ആർ.എസ്.സി ബംഗളൂരു, എസ്.ഡി.എസ്.സി-എസ്.എച്ച്.എ.ആർ ശ്രീഹരിക്കോട്ട അടക്കം വിവിധ കേന്ദ്രങ്ങളിലേക്ക് സയന്റിസ്റ്റ്/ എൻജിനീയർ (ഗ്രേഡ് എസ്.സി) തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ് എ ഗസറ്റഡ്/ നോൺ ഗസറ്റഡ് വിഭാഗത്തിൽപെടുന്ന തസ്തികയാണിത്.
ഒഴിവുകൾ: 175 (ഇലക്ട്രോണിക്സ് -100, മെക്കാനിക്കൽ -53, കമ്പ്യൂട്ടർ സയൻസ് -22) ഭിന്നശേഷി വിഭാഗങ്ങൾക്ക് നിശ്ചിത ഒഴിവുകൾ സംവരണം ചെയ്തിരിക്കുന്നു.
യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ മൊത്തം 65 ശതമാനം മാർക്കിൽ/ 6.84/10 സി.ജി.പി.എയിൽ കുറയാതെ ബി.ഇ/ ബി.ടെക്/ തത്തുല്യ ബിരുദം.
പ്രായപരിധി: 16.09.2026ൽ 28 വയസ്സ്.
അപേക്ഷാഫീസ്: 250 രൂപ, പ്രോസസിങ് ഫീസ് 500 രൂപ (മൊത്തം 750 രൂപ). ഇന്റർനെറ്റ് ബാങ്കിങ്/ യു.പി.ഐ/ ഡെബിറ്റ് കാർഡ് (ഡൊമസ്റ്റിക്) ഉപയോഗിച്ച് ഫീസ് അടക്കാം. കമ്പ്യൂട്ടർ അധിഷ്ഠിത സെലക്ഷൻ ടെസ്റ്റ് അഭിമുഖീകരിക്കുന്നവർക്ക് പ്രോസസിങ് ഫീസ് തിരികെ ലഭിക്കും. എന്നാൽ, അപേക്ഷാഫീസ് തിരികെ ലഭിക്കില്ല. വനിതകൾ/ എസ്.സി/ എസ്.ടി/ പി.ഡബ്ല്യു.ബി.ഡി/ വിമുക്തഭടന്മാർ എന്നീ വിഭാഗങ്ങൾക്ക് അപേക്ഷാഫീസ് അടക്കം മുഴുവൻ തുകയും തിരികെ ലഭിക്കുന്നതാണ്. നിർദേശാനുസരണം സെപ്റ്റംബർ 16നകം ഓൺലൈനിൽ അപേക്ഷിക്കാം.
പരീക്ഷാ കേന്ദ്രം: തിരുവനന്തപുരം, എറണാകുളം. ലക്ഷദ്വീപിൽ കവരത്തി.
പരീക്ഷാരീതി: കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സി.ബി.ടി), ഇന്റർവ്യൂ (വെയിറ്റേജ് 50 : 50) എന്നിവയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവരെ 56,100 രൂപ അടിസ്ഥാന ശമ്പളത്തിൽ നിയമിക്കും. ക്ഷാമബത്ത, എച്ച്.ആർ.എ, ചികിത്സാ സഹായം, ഗ്രൂപ് ഇൻഷുറൻസ്, പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങളുണ്ട്.
വിവരങ്ങൾക്ക്: https://www.isro.gov.in/Careers.html
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

