Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൻ.ഐ.സിയിൽ സയന്റിഫിക്/ ടെക്നിക്കൽ അസിസ്റ്റന്റ്; ഒഴിവുകൾ 376

text_fields
bookmark_border
അപേക്ഷ സെപ്റ്റംബർ 30നകം
എൻ.ഐ.സിയിൽ സയന്റിഫിക്/ ടെക്നിക്കൽ അസിസ്റ്റന്റ്; ഒഴിവുകൾ 376
cancel

കേന്ദ്ര സർക്കാർ ആഭിമുഖ്യത്തിലുള്ള നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ സയന്റിഫിക്/ ടെക്നിക്കൽ അസിസ്റ്റന്റുമാരെ (ഗ്രേഡ്-എ) നേരിട്ട് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ് ബി (എസ് ആൻഡ് ടി) നോൺ ഗെസറ്റഡ് വിഭാഗത്തിൽപെടുന്ന തസ്തികയാണിത്. ശമ്പള നിരക്ക് 35400-112400 രൂപ. പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോർ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയാറാക്കിയാണ് നിയമനം.

വിവിധ ഡിസിപ്ലിനുകളിൽ ലഭ്യമായ ഒഴിവുകൾ:

കമ്പ്യൂട്ടർ സയൻസസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി -300 (സംവരണം ചെയ്യാത്തവ -11, എസ്.സി -45, എസ്.ടി -22, ഒ.ബി.സി നോൺ ക്രീമിലെയർ- 81, ഇ.ഡബ്ല്യു.എസ് -30) ഭിന്നശേഷിക്കാർക്ക് 15 ഒഴിവുകളിൽ നിയമനം നൽകും.

ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് -26 (സംവരണം ചെയ്യാത്തവ- 13, എസ്.സി -3, എസ്.ടി -1, ഒ.ബി.സി-എൻ.സി.എൽ-7, ഇ.ഡബ്ല്യു.എസ്-2) ഭിന്നശേഷിക്കാർക്ക് 2 ഒഴിവുകളിൽ നിയമനം നൽകും.

ഡേറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്- 50 (സംവരണം ചെയ്യാത്തവ -22, എസ്.സി-7, എസ്.ടി-03, ഒ.ബി.സി -എൻ.സി.എൽ-13, ഇ.ഡബ്ല്യു.എസ്-5) ഭിന്നശേഷിക്കാർക്ക് 2 ഒഴിവുകളിൽ നിയമനം.

വിദ്യാഭ്യാസ യോഗ്യത: എം.എസ് സി/ എം.എസ്/ എം.സി.എ/ ബി.ഇ/ ബി.ടെക് (ഇലക്ട്രോണിക്സ്/ ഇ.സി/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/കമ്പ്യൂട്ടർ സയൻസസ്/കമ്പ്യൂട്ടർ ആൻഡ് നെറ്റ് വർക്കിങ് സെക്യൂരിറ്റി). സോഫ്റ്റ്​വെയർ സിസ്റ്റം/ഐ.ടി/ഇൻഫർമാറ്റിക്സ്). പ്രവൃത്തിപരിചയം ആവശ്യമില്ല.

വിശദ വിവരങ്ങൾ: https:recruitment.nic.in

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Scientific Technical Assistant in NIC
Next Story