Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സയൻസ് പഠിച്ചവർക്കും കൊമേഴ്‌സിൽ തിളങ്ങാം; ‘മാധ്യമം’ വെബിനാർ 17ന്

text_fields
bookmark_border
സൗ​ജ​ന്യ ര​ജി​സ്ട്രേ​ഷ​ൻ തു​ട​രു​ന്നു
സയൻസ് പഠിച്ചവർക്കും കൊമേഴ്‌സിൽ   തിളങ്ങാം; ‘മാധ്യമം’ വെബിനാർ 17ന്
cancel

കോഴിക്കോട്: പ്ലസ് ടു, ഡിഗ്രി പഠനത്തിനുശേഷം ശരിയായ കരിയർ കണ്ടെത്തുന്നതിൽ ആശയക്കുഴപ്പത്തിലാണോ? എങ്കിൽ ലോകമെമ്പാടും തൊഴിലവസരങ്ങളുള്ള കൊമേഴ്‌സ് പ്രൊഫഷനൽ കോഴ്സുകളെക്കുറിച്ച് അടുത്തറിയാൻ വെബിനാറുമായി ‘മാധ്യമം’.

കൊമേഴ്സിലെ കരിയർ സാധ്യതകൾ പരിചയപ്പെടുത്താൻ ‘മാധ്യമ’വും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് - ‘ലക്ഷ്യ’യും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ വെബിനാർ മേയ് 17ന് നടക്കും. വൈകീട്ട് 7.30ന് ആരംഭിക്കുന്ന ഓൺലൈൻ സെഷനിലേക്കുള്ള രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്.

വൻകിട കമ്പനികളിലടക്കം ഫിനാൻസ്, അക്കൗണ്ടിങ് പ്രൊഫഷനലുകൾക്ക് നിലവിലുള്ള അനന്തമായ അവസരങ്ങളെക്കുറിച്ച് വെബിനാറിൽ വിശദീകരിക്കും. വെറുമൊരു ബി.കോം ബിരുദത്തിനപ്പുറം ആഗോളതലത്തിൽ സ്വീകാര്യതയുള്ള കോഴ്സുകൾ ഏതൊക്കെയെന്നും അവയിലൂടെ എങ്ങനെ ഉയർന്ന ശമ്പളത്തോടെ മികച്ച പ്ലേസ്‌മെന്റ് നേടിയെടുക്കാമെന്നുമുള്ള കാര്യങ്ങൾ പ്രഗത്ഭർ വിശദീകരിക്കും. പ്ലസ് ടുവിന് സയൻസ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് തുടങ്ങി ഏത് സ്ട്രീം പഠിച്ചവർക്കും ബിരുദ വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വെബിനാറിൽ പങ്കെടുക്കാം.

വിദ്യാഭ്യാസ രംഗത്തെ പുതിയ ട്രെൻഡായ ഇന്റഗ്രേറ്റഡ് ഡിഗ്രി കോഴ്സുകൾ, സി.എ, എ.സി.സി.എ, സി.എം.എ (ഇന്ത്യ, അമേരിക്ക), സി.എസ്, എം.ബി.എ, ബി.വോക് തുടങ്ങിയ പ്രൊഫഷനൽ കോഴ്സുകളെക്കുറിച്ച വിശദവിവരങ്ങൾ വെബിനാറിൽ ലഭ്യമാകും. വിദ്യാർഥികൾക്ക് സംശയങ്ങൾ ചോദിക്കാൻ അവസരമുണ്ടാകും.

ഐ.ഐ.സി ലക്ഷ്യ അക്കാദമിക്സ് വൈസ് പ്രസിഡന്റ് അവിനാഷ് കുളൂർ, പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റും ലക്ഷ്യ ഫാക്കൽറ്റിയുമായ സി.എ. അമൽ ഉണ്ണികൃഷ്ണൻ, എ.സി.സി.എ ഫാക്കൽറ്റി റെസ ബക്കർ തുടങ്ങിയ പ്രഗത്ഭരാണ് വെബിനാറിന് നേതൃത്വം നൽകുന്നത്.

കേരളത്തിലുള്ളവർക്കും ജി.സി.സി രാജ്യങ്ങളിലെ വിദ്യാർഥികൾക്കും ഈ അവസരം പ്രയോജനപ്പെടുത്താം. വെബിനാറിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ https://madhyamam.com/webtalk എന്ന ലിങ്ക് വഴിയോ വാർത്തയോടൊപ്പം നൽകിയ ക്യു.ആർ കോഡ് സ്കാൻ ചെയ്തോ സൗജന്യമായി രജിസ്റ്റർ ചെയ്യാം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Science students too can shine in Commerce; 'Madhyamam' Webinar on the 17th
Next Story