നീറ്റ് എഴുതാതെ പ്ലസ്ടുവിന് ശേഷം തിരഞ്ഞെടുക്കാവുന്ന 5 മികച്ച സയൻസ് കോഴ്സുകൾ
text_fieldsബാച്ചിലർ ഓഫ് വെറ്റിനറി സയൻസ്: മൃഗങ്ങളുടെ പ്രജനനം, പോഷണം, ചികിത്സ തുടങ്ങിയവയെക്കുറിച്ച് പഠിക്കുന്ന കോഴ്സാണിത്. മൃഗ സംരക്ഷണം, ശസ്ത്രക്രിയ, സൈദ്ധാന്തികവും പ്രായോഗികവുമായ വിവരങ്ങൾ ഇവയെല്ലാം കോഴ്സ് പ്രധാനം ചെയ്യുന്നുണ്ട്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് വെറ്റെറിനേറിയൻ, മൃഗ സംരക്ഷണ ഓഫീസർ തുടങ്ങിയ ജോലികൾ ചെയ്യാം.
ബാച്ചിലേഴ്സ് ഇൻ ന്യൂറോ സയൻസ്: തലച്ചോറിന്‍റെയും നാഡീ വ്യവസ്ഥയുടെയും പ്രവർത്തനം, നാഡികളുടെ തകരാർ, എന്നിവയെക്കുറിച്ച് വിശദമായ പഠനം ഉൾക്കൊള്ളുന്നതാണ് കോഴ്സ്. ഗവേഷണ ലാബിലും ക്ലിനിക്കൽ സംവിധാനങ്ങളിലും പ്രയോഗിക അറിവ് കോഴ്സ് പ്രധാനം ചെയ്യുന്നു. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് റിസർച്ച് അസിസ്റ്റന്‍റ്, മെഡിക്കൽ ലാബ് ടെക്നീഷ്യൻ തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യാം.
ബാച്ചിലേഴ്സ് ഇൻ മൈക്രോ ബയോളജി: ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയെക്കുറിച്ചാണ് ഈ കോഴ്സ് പഠിക്കുന്നത്. വിദ്യാർഥികൾക്ക് മൈക്രോ ഓർഗാനിസം ടെസ്റ്റ് ചെയ്യുന്നതിനും അനലൈസ് ചെയ്യുന്നതിനുമൊക്കെയുള്ള വൈദഗ്ദ്യം ലഭിക്കും. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് മൈക്രോ ബയോളജിസ്റ്റ്, ഭക്ഷ്യ സുരക്ഷാ വിദഗ്ദർ, ക്വാളിറ്റി കൺട്രോൾ അനലൈസർ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കാം.
ബി.എസ്.സി ബയോ ടെക്നോളജി: ജീവ ശാസ്ത്രവും നൂതന സാങ്കേതിക വിദ്യയും സംയോജിപ്പിച്ച് കൊണ്ട് ജനറിക് എൻജിനീയറിങ്, ബയോ ഇൻഫർമാറ്റിക്സ് എന്നിവയിൽ പര്യവേഷണം ചെയ്യുന്ന കോഴ്സ്. സയൻസ്, റിസർച്ച്, ഡെവലപ്മെന്‍റ് എന്നിവയിൽ താൽപ്പര്യമുള്ളവരെ ഉദ്ദേശിച്ചാണ് കോഴ്സ് രൂപ കൽപ്പന ചെയ്തിട്ടുള്ളത്.
ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി: ശാരീരിക പ്രശ്നങ്ങളുള്ള രോഗികളെ തെറാപ്പിയിലൂടെ ആരോഗ്യ സ്ഥിതി വീണ്ടെടുക്കാൻ സഹായിക്കുന്നതാണ് കോഴ്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

