Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസ്കൂളുകളിൽ കൂടുതൽ...

സ്കൂളുകളിൽ കൂടുതൽ അധികാരങ്ങളോടെ മാനേജ്മെന്റ് കമ്മിറ്റികൾ വരുന്നു

text_fields
bookmark_border
school-children
cancel
camera_alt

representational image 

തൃ​ക്ക​രി​പ്പൂ​ർ: അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​തൃ സ​മി​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം മ​ര​വി​പ്പി​ച്ച് സ്‌​കൂ​ളു​ക​ളി​ൽ മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി​ക​ൾ ശ​ക്തി​പ്പെ​ടു​ത്താ​ൻ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്‌ ഓ​ഫ് റൂ​റ​ൽ ഡ​വ​ല​പ്മെൻറ് ഹൈ​ദ​രാ​ബാ​ദി​ൽ സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ സെ​മി​നാ​റി​ൽ ധാ​ര​ണ.

ഉ​ത്ത​രേ​ന്ത്യ​യി​ലെ ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ലും വ​ട​ക്കു​കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലും ന​ട​പ്പാ​ക്കി​യ പൈ​ല​റ്റ് പ്രോ​ജ​ക്ടു​ക​ൾ വ​ലി​യ വി​ജ​യ​മാ​യി സെ​മി​നാ​റി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളാ​യ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​രെ പ​ങ്കെ​ടു​പ്പി​ച്ച് ദ്വി​ദി​ന സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്.

സ്‌​കൂ​ൾ മാ​നേ​ജ്‌​മെൻറ് ക​മ്മി​റ്റി​ക​ളെ(​എം.​എ​സ്.​സി) ശാ​ക്തീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ക വി​ഷ​യ​ത്തി​ലാ​ണ് സു​ദീ​ർ​ഘ​മാ​യ ആ​ലോ​ച​ന ന​ട​ന്ന​ത്. വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര വ​ർ​ധ​ന​ക്ക് സാ​മൂ​ഹി​ക ഇ​ട​പെ​ട​ൽ എ​ന്ന​താ​ണ് എ​സ്‌.​എം.​സി​ക​ളി​ലൂ​ടെ കേ​ന്ദ്രം വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. ര​ക്ഷി​താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ പ്രാ​മു​ഖ്യ​മു​ള്ള ക​മ്മി​റ്റി​യി​ൽ ചെ​യ​ർ​മാ​ൻ പ്ര​ദേ​ശ​ത്തെ പൗ​ര​പ്ര​മു​ഖ​ൻ ആ​യി​രി​ക്കും.

തെ​ല​ങ്കാ​ന​യി​ൽ എ​സ്‌.​എം.​സി ഇ​ട​പെ​ട്ട് ഒ​ട്ടേ​റെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ കു​ട്ടി​ക​ളെ എ​ത്തി​ക്കാ​ൻ സാ​ധി​ച്ച​താ​യി സെ​മി​നാ​ർ മു​ന്നോ​ട്ടു​വെ​ച്ചു. വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​സ്‌.​എം.​സി അ​ധ്യാ​പ​ക​രു​ടെ പ്ര​ക​ട​നം ഉ​ൾ​െ​പ്പ​ടെ വി​ല​യി​രു​ത്തു​ന്ന​താ​യി അ​വി​ടെ നി​ന്നു​ള്ള അ​നു​ഭ​വം. അ​ധ്യ​യ​നം മെ​ച്ച​പ്പെ​ടു​ത്താ​ത്ത അ​ധ്യാ​പ​ക​ർ​ക്ക് വേ​ത​നം ത​ട​യു​ന്ന​തി​ന് ശി​പാ​ർ​ശ ചെ​യ്യു​ന്ന​തി​ന് ഉ​ൾ​െ​പ്പ​ടെ അ​ധി​കാ​രം മാ​നേ​ജ്‌​മെൻറ് ക​മ്മി​റ്റി​ക​ൾ ആ​ർ​ജ്ജി​ച്ചു. എ​സ്‌.​എം.​സി ശാ​ക്തീ​ക​ര​ണം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ മ​റി​ക​ട​ക്കാ​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും സെ​മി​നാ​ർ എ​ടു​ത്തു​പ​റ​യു​ന്നു.കേ​ര​ള​ത്തി​ലെ സ്‌​കൂ​ളു​ക​ളി​ൽ പി.​ടി.​എ​യും സ​മാ​ന്ത​ര​മാ​യി എ​സ്‌.​എം.​സി​യും പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ര്യം സം​സ്ഥാ​ന​ത്തു​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രി​ക്കും എ​സ്‌.​എം.​സി​ക​ൾ പു​നഃ​സം​ഘ​ടി​പ്പി​ക്കു​ക. പ്ര​തി​മാ​സം ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്ന് പു​രോ​ഗ​തി വി​ല​യി​രു​ത്ത​ണം. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ്ര​തി​നി​ധി​ക​ളാ​യി കൊ​ല്ലം ജി​ല്ല വി​ദ്യാ​ഭാ​സ ഓ​ഫി​സ​ർ എ​സ്‌. ഷാ​ജി, കൂ​ക്കാ​നം ഗ​വ. യു.​പി സ്‌​കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ വി.​വി. ര​വീ​ന്ദ്ര​ൻ, സ​മ​ഗ്ര ശി​ക്ഷ പ്ര​തി​നി​ധി​ക​ളാ​യ ഡോ. ​ലേ​ജു തോ​മ​സ്, മ​നോ​ഹ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SchoolsManagement Committee
News Summary - Schools Management Committees Increased Authority
Next Story