Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസ്​കൂൾ തുറക്കൽ: യോഗം...

സ്​കൂൾ തുറക്കൽ: യോഗം വ്യാഴാഴ്​ച, ന​വാ​ഗ​ത​ർ​ 6.83 ല​ക്ഷം

text_fields
bookmark_border
School reopening
cancel

തി​രു​വ​ന​ന്ത​പു​രം: ന​വം​ബ​ർ ഒ​ന്നി​ന്​ സ്​​കൂ​ൾ തു​റ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ -ആ​രോ​ഗ്യ വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത​യോ​ഗം വ്യാ​ഴാ​ഴ്​​ച ചേ​രും. മ​ന്ത്രി​മാ​രാ​യ വി. ​ശി​വ​ൻ​കു​ട്ടി, വീ​ണ ജോ​ർ​ജ്​ എ​ന്നി​വ​രു​ടെ ​സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ ര​ണ്ട്​ വ​കു​പ്പു​ക​ളി​ലെ​യും ഉ​ന്ന​ത ഉ​േ​ദ്യാ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​െ​ങ്ക​ടു​ക്കും. സം​സ്ഥാ​ന സി​ല​ബ​സി​ലു​ള്ള സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്, അ​ൺ എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ൾ​ക്കും സം​സ്ഥാ​ന​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന സി.​ബി.​എ​സ്.​ഇ, ​െഎ.​സി.​എ​സ്.​ഇ സി​ല​ബ​സി​ലു​ള്ള സ്​​കൂ​ളു​ക​ൾ​ക്കും ബാ​ധ​ക​മാ​യ രീ​തി​യി​ലു​ള്ള പൊ​തു​മാ​ർ​ഗ രേ​ഖ​യാ​യി​രി​ക്കും സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​ക്കു​ക. ര​ണ്ട്​ വ​കു​പ്പു​ക​ളു​ടെ​യും നി​ർ​ദേ​ശം പ​രി​ഗ​ണി​ച്ച്​ ഒ​ക്​​ടോ​ബ​ർ 15ന​കം പ​ദ്ധ​തി ത​യാ​റാ​ക്കി മു​ഖ്യ​മ​ന്ത്രി​ക്ക്​ സ​മ​ർ​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യം.

സം​സ്ഥാ​ന​ത​ല​ത്തി​ലും ജി​ല്ല​ത​ല​ത്തി​ലും സ്​​കൂ​ൾ​ത​ല​ത്തി​ലും ന​ട​പ്പാ​ക്കേ​ണ്ട​വ പ്ര​ത്യേ​ക​മാ​യി നി​ർ​ദേ​ശി​ക്കും. ഒ​ാ​രോ സ്​​കൂ​ളു​ക​ളി​ലെ​യും കു​ട്ടി​ക​ളു​ടെ എ​ണ്ണം​കൂ​ടി പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും ഒ​രു സ​മ​യം ഹാ​ജ​രാ​കേ​ണ്ട കു​ട്ടി​ക​ളു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച്​ നി​ർ​ദേ​ശം ന​ൽ​കു​ക. ആ​യി​ര​ക്ക​ണ​ക്കി​ന്​ കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്​​കൂ​ളു​ക​ളു​ള്ള​തി​നാ​ൽ ഇ​വി​ട​ങ്ങ​ളി​ൽ നാ​ലി​ലൊ​ന്ന്​ കു​ട്ടി​ക​ൾ ഹാ​ജ​രാ​ക​ണ​മെ​ന്ന്​ നി​ബ​ന്ധ​ന വെ​ച്ചാ​ൽ​പോ​ലും കൂ​ടു​ത​ൽ കു​ട്ടി​ക​ൾ ഒ​രേ​സ​മ​യം വ​രു​ന്ന സാ​ഹ​ച​ര്യം ഉ​ൾ​പ്പെ​ടെ പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും മാ​ർ​ഗ​രേ​ഖ ത​യാ​റാ​ക്കു​ക.

ന​വം​ബ​ർ ഒ​ന്നി​ന്​​ ഒ​ന്നു​മു​ത​ൽ ഏ​ഴു​വ​രെ ക്ലാ​സു​ക​ളി​ലെ​യും പ​ത്ത്, 12 ക്ലാ​സു​ക​ളി​ലെ​യും കു​ട്ടി​ക​ളെ​യാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ്​​കൂ​ളു​ക​ളി​ൽ എ​ത്തി​ക്കു​ക. ഇ​തി​ൽ ഒ​രു​സ​മ​യം ഹാ​ജ​രാ​കേ​ണ്ട കു​ട്ടി​ക​ളു​ടെ എ​ണ്ണം പ​ത്ത്, 12 ക്ലാ​സു​ക​ളെ അ​പേ​ക്ഷി​ച്ച്​ പ്രൈ​മ​റി ക്ലാ​സു​ക​ളി​ൽ കു​റ​ക്കാ​നാ​ണ്​ ആ​ലോ​ച​ന. ഉ​യ​ർ​ന്ന ക്ലാ​സു​ക​ളി​ൽ കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ന​നു​സ​രി​ച്ച്​ 50 ശ​ത​മാ​നം​വ​രെ ഹാ​ജ​രാ​കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​മെ​ങ്കി​ൽ പ്രൈ​മ​റി​ത​ല​ത്തി​ൽ ഇ​ത്​​ കു​റ​ക്കും.

ന​വാ​ഗ​ത​ർ​ 6.83 ല​ക്ഷം

തി​രു​വ​ന​ന്ത​പു​രം: സ്​​കൂ​ൾ തു​റ​ക്കു​േ​മ്പാ​ൾ ഒ​ന്ന്,​ ര​ണ്ട്​ ക്ലാ​സു​ക​ളി​ലെ 6.83 ല​ക്ഷം കു​ട്ടി​ക​ൾ​ക്കി​ത്​​ ആ​ദ്യ വി​ദ്യാ​ല​യാ​നു​ഭ​വ​മാ​കും. ഒാ​രോ വ​ർ​ഷ​വും ഒ​ന്നാം ക്ലാ​സി​ലാണ്​ ന​വാ​ഗ​ത​രെത്തുന്നതെങ്കി​ൽ ഒ​ന്ന​ര​വ​ർ​ഷം അ​ട​ഞ്ഞു​കി​ട​ന്ന സ്​​കൂ​ളു​ക​ൾ തു​റ​ക്കു​േ​മ്പാ​ൾ ഒ​ന്നും ര​ണ്ടും ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ ന​വാ​ഗ​ത​രാ​ണ്. 2020 -21അ​ധ്യ​യ​ന​വ​ർ​ഷം ഒ​ന്നി​ൽ പ്ര​വേ​ശ​നം നേ​ടി​യ​വ​ർ​ക്ക്​ ഇ​തു​​വ​രെ സ്​​കൂ​ളി​ലെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. അന്ന്​ ഒ​ന്നാം ക്ലാ​സി​ൽ പ്ര​വേ​ശ​നം നേ​ടി​യ​ത്​ 3.39 ലക്ഷം പേ​രാ​ണ്. ഇ​തി​ൽ 1.06 ലക്ഷം പേ​ർ സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ലും 1.7ലക്ഷം പേ​ർ എ​യ്​​ഡ​ഡി​ലും 61,897 പേ​ർ അ​ൺ എ​യ്​​ഡ​ഡി​ലു​മാ​ണ്. ഇൗ ​അ​ധ്യ​യ​ന​വ​ർ​ഷം 3.43 ല​ക്ഷം പേ​ർ ഒ​ന്നാം ക്ലാ​സി​ൽ ചേ​ർ​ന്നി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷ​വും ഇൗ ​വ​ർ​ഷ​വു​മാ​യി ഒ​ന്നാം ക്ലാ​സി​ൽ എ​ത്തി​യ​ത്​ 6.83 ല​ക്ഷം കു​ട്ടി​ക​ളാ​ണ്​. ഇ​വ​ർ​ക്കെ​ല്ലാം സ്​​കൂ​ളും ക്ലാ​സ്​ റൂം ​പ​ഠ​ന​വും പു​തി​യ അ​നു​ഭ​വ​മാ​കും.

ഇതുവരെ ഡി​ജി​റ്റ​ൽ/ ഒാ​ൺ​ലൈ​ൻ പഠനമാണ്​ ന​ട​ന്ന​ത്. ഇ​വ​ർ​ക്ക്​ സ​ഹ​പാ​ഠി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും നേ​രി​ൽ കാ​ണാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​തേ​സ​മ​യം, ന​വം​ബ​ർ ഒ​ന്നി​ന്​ സ്​​കൂ​ൾ തു​റ​ന്നാ​ലും ഒ​ന്നോ ര​ണ്ടോ മ​ണി​ക്കൂ​ർ മാ​ത്രം ക്ലാ​സു​ക​ൾ ന​ട​ത്തു​ന്ന രീ​തി​യാ​ണ്​ ആ​ലോ​ച​ന​യി​ലു​ള്ള​ത്. സ്​​കൂ​ൾ തു​റ​ന്ന​ശേ​ഷ​മു​ള്ള സാ​ഹ​ച​ര്യ​വും കോ​വി​ഡ്​ സാ​ഹ​ച​ര്യ​വും വി​ല​യി​രു​ത്തി​യാ​യി​രി​ക്കും തീ​രു​മാ​ന​ം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:School reopening
News Summary - School reopening: Meeting Thursday
Next Story