Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസ്കൂൾ തുറക്കുന്നത് 702...

സ്കൂൾ തുറക്കുന്നത് 702 ദിനത്തിന് ശേഷം; വിദ്യാർഥികൾ ഇനി പഠന, പരീക്ഷ ചൂടിലേക്ക്​

text_fields
bookmark_border
സ്കൂൾ തുറക്കുന്നത് 702 ദിനത്തിന് ശേഷം; വിദ്യാർഥികൾ ഇനി പഠന, പരീക്ഷ ചൂടിലേക്ക്​
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തി​നു​ശേ​ഷം ര​ണ്ടു​വ​ർ​ഷ​ത്തി​ന​ടു​ത്ത ഇ​ട​വേ​ള ക​ഴി​ഞ്ഞാ​ണ് സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ ഈ ​മാ​സം 21 മു​ത​ൽ പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​ത്.

2020 മാ​ർ​ച്ച് 20നാ​ണ് എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ ഉ​ൾ​പ്പെ​ടെ പാ​തി​വ​ഴി​യി​ൽ നി​ർ​ത്തി സ്കൂ​ളു​ക​ൾ അ​ട​ച്ച​ത്. ഈ ​മാ​സം 21ന്​ ​പൂ​ർ​ണ​രീ​തി​യി​ൽ തു​റ​ക്കു​മ്പോ​ൾ പി​ന്നി​ടു​ന്ന​ത്​ അ​ധ്യ​യ​നം ത​ട​സ്സ​പ്പെ​ടു​ക​യോ ഭാ​ഗി​ക​മാ​കു​ക​യോ ചെ​യ്ത 702 ദി​ന​ങ്ങ​ളാ​ണ്.

2020 മാ​ർ​ച്ചി​ൽ പാ​തി​വ​ഴി​യി​ൽ നി​ർ​ത്തി​യ എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​ ടു ​പ​രീ​ക്ഷ​ക​ൾ മേ​യി​ൽ പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും ജൂ​ണി​ൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ഓ​ൺ​ലൈ​ൻ/ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മി​ലാ​ണ് ആ​രം​ഭി​ച്ച​ത്. 2020-21 വ​ർ​ഷം ഏ​റ​ക്കു​റെ പൂ​ർ​ണ​മാ​യും സ്കൂ​ളു​ക​ൾ അ​ട​ഞ്ഞു​കി​ട​ന്നു.

പൊ​തു​പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ​ന്ന നി​ല​യി​ൽ 2021 ജ​നു​വ​രി ഒ​ന്ന് മു​ത​ൽ മാ​ർ​ച്ച് വ​രെ 10, പ്ല​സ് ടു ​ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളെ ബാ​ച്ചു​ക​ളാ​ക്കി സ്കൂ​ളി​ലെ​ത്തി​ച്ച് റി​വി​ഷ​ൻ ക്ലാ​സും സം​ശ​യ​നി​വാ​ര​ണ​വും ന​ട​ത്തി. ഒ​ന്ന് മു​ത​ൽ ഒ​മ്പ​ത് വ​രെ ക്ലാ​സു​ക​ൾ ഒ​രു അ​ധ്യ​യ​ന വ​ർ​ഷം പൂ​ർ​ണ​മാ​യും അ​ട​ഞ്ഞു​കി​ട​ന്നു. 2021 ജൂ​ണി​ലും പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ഓ​ൺ​ലൈ​ൻ/ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മി​ൽ തു​ട​ങ്ങേ​ണ്ടി​വ​ന്നു. ര​ണ്ടാം ത​രം​ഗ ഭീ​തി അ​വ​സാ​നി​ച്ച​പ്പോ​ൾ ആ​ദ്യ​മാ​യി ഒ​ന്ന് മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളെ ബാ​ച്ചു​ക​ളാ​യി ഉ​ച്ച​വ​രെ സ്കൂ​ളി​ലെ​ത്തി​ച്ച് ന​വം​ബ​ർ ഒ​ന്ന്​ മു​ത​ൽ അ​ധ്യ​യ​നം ആ​രം​ഭി​ച്ചു. വൈ​കാ​തെ, മൂ​ന്നാം​ത​രം​ഗ​മെ​ത്തി​യ​തോ​ടെ ഒ​ന്ന് മു​ത​ൽ ഒ​മ്പ​ത് വ​രെ ക്ലാ​സു​ക​ൾ ജ​നു​വ​രി 21ന്​ ​അ​ട​യ്​​ക്കു​ക​യും ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ തു​ട​രു​ക​യും ചെ​യ്തു.

ര​ണ്ടാ​ഴ്ച​ത്തേ​ക്കാ​ണ്​ അ​ട​ച്ച​തെ​ങ്കി​ലും രോ​ഗ വ്യാ​പ​നം കു​റ​ഞ്ഞ്​ ക്ലാ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ ​പി​ന്നെ​യും കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നു. മൂ​ന്നാം​ത​രം​ഗ ഭീ​തി അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ്​ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ബാ​ച്ചു​ക​ളാ​യി ഉ​ച്ച​വ​രെ അ​ധ്യ​യ​നം പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. ഈ ​മാ​സം 21 മു​ത​ൽ പൂ​ർ​ണ​തോ​തി​ൽ ക്ലാ​സ്​ തു​ട​ങ്ങും.

പ്രീ ​പ്രൈ​മ​റി ക്ലാ​സു​ക​ൾ കോ​വി​ഡി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ തി​ങ്ക​ളാ​ഴ്ച തു​റ​ക്കു​ന്ന​തെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്. എ​സ്.​എ​സ്.​എ​ൽ.​സി​ക്കും പ്ല​സ്​ ടു​വി​നും പു​റ​മെ മു​ഴു​വ​ൻ ക്ലാ​സു​ക​ൾ​ക്കും ഇ​ത്ത​വ​ണ വാ​ർ​ഷി​ക പ​രീ​ക്ഷ ന​ട​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷം ഒ​ന്ന്​ മു​ത​ൽ ഒ​മ്പ​ത്​ വ​രെ ക്ലാ​സു​ക​ൾ​ക്ക്​ വാ​ർ​ഷി​ക പ​രീ​ക്ഷ ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​ ടു ​പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച്​ അ​വ​സാ​ന​ത്തി​ലും ഏ​പ്രി​ലി​ലു​മാ​യി ന​ട​ത്തും. മ​റ്റു​ള്ള​വ​യു​ടെ തീ​യ​തി പി​ന്നീ​ട്​ തീ​രു​മാ​നി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:School Reopen
News Summary - School opens after 702 days
Next Story