Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസ്​കൂൾ തുറക്കൽ;...

സ്​കൂൾ തുറക്കൽ; ഡിജിറ്റൽ ക്ലാസുകളുടെ സമയം പുനഃക്രമീകരിച്ചു

text_fields
bookmark_border
സ്​കൂൾ തുറക്കൽ; ഡിജിറ്റൽ ക്ലാസുകളുടെ സമയം പുനഃക്രമീകരിച്ചു
cancel

തിരുവനന്തപുരം: നവംബർ ഒന്നിന്​ സ്​കൂൾ തുറക്കുന്ന സാഹചര്യത്തിൽ കൈറ്റ്​ വി​ക്​ടേഴ്​സ്​ വഴിയുള്ള ഡിജിറ്റൽ ക്ലാസുകളുടെ സമയ​ക്രമം പുനഃക്രമീകരിച്ചു. സ്കൂള്‍ തുറക്കുമ്പോള്‍ നേരിട്ടുള്ള ക്ലാസുകള്‍ക്കൊപ്പം കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്​റ്റ്​ബെല്‍ ക്ലാസുകളും ജി-സ്യൂട്ട് പ്ലാറ്റ്ഫോം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ക്ലാസുകളും കൂടെ നടത്തണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി നിര്‍ദേശിച്ചത്​ പ്രകാരമാണ്​ ക്രമീകരണം.

ക്ലാസുകളുടെ സമയക്രമം

നവംബര്‍ ഒന്ന്​ മുതല്‍ 12 വരെ വിക്ടേഴ്സിലൂടെയുള്ള ഡിജിറ്റല്‍ ക്ലാസുകള്‍ പ്ലസ് ടു കുട്ടികള്‍ക്ക് രാവിലെ എട്ട്​ മുതല്‍ 11 വരെ ആയിരിക്കും. ഈ ആറ്​ ക്ലാസുകളും‍ രാത്രി 7.30 മുതല്‍ 10.30 വരെ പുനഃസംപ്രേഷണം ചെയ്യും. പ്രീ-പ്രൈമറി വിഭാഗത്തിനുള്ള കിളിക്കൊഞ്ചല്‍ രാവിലെ 11നും എട്ടാം ക്ലാസുകാര്‍ക്ക് രണ്ട് ക്ലാസുകള്‍ 11.30 മുതലും‍ ഒമ്പതാം ക്ലാസുകാര്‍ക്ക് മൂന്ന് ക്ലാസുകള്‍ ഉച്ചക്ക്​ 12.30 മുതലും സംപ്രേഷണം ചെയ്യും.

ഉച്ചക്ക്​ ശേഷമാണ് ഒന്നു മുതല്‍ ഏഴുവ​െരയും പത്താം ക്ലാസിനും ക്ലാസുകള്‍ സംപ്രേഷണം ചെയ്യുക. ഉച്ചക്ക്​ 2.00, 2.30, 3.00, 3.30, 4.00, 4.30, 5.00 എന്നീ സമയങ്ങളിലാണ് യഥാക്രമം 1, 2, 3, 4, 5, 6, 7 ക്ലാസുകളുടെ സംപ്രേഷണം. പത്താം ക്ലാസി​െൻറ സംപ്രേഷണം വൈകീട്ട്​ 5.30 മുതല്‍ ഏഴ്​ വരെയാണ്. പത്തിലെ മൂന്ന്​ ക്ലാസുകളും‍ അടുത്ത ദിവസം രാവിലെ 6.30 മുതല്‍ പുനഃസംപ്രേഷണം നടത്തും.

രണ്ടാമത്തെ ചാനലായ വിക്ടേഴ്സ് പ്ലസിലും തൊട്ടടുത്ത ദിവസം മുഴുവന്‍ ക്ലാസുകളു​െടയും പുനഃസംപ്രേഷണത്തിന് അവസരമൊരുക്കിയിട്ടുണ്ടെന്ന് കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. വിക്ടേഴ്സ് പ്ലസില്‍ അടുത്ത ദിവസം രാവിലെ എട്ട്​ മണി മുതല്‍ 9.30 വരെ പത്താം ക്ലാസും വൈകീട്ട്​ 3.30 മുതല്‍ 6.30 വരെ പ്ലസ് ടു ക്ലാസുകളും സംപ്രേഷണം ചെയ്യും. എട്ട്, ഒമ്പത്​ ക്ലാസുകള്‍ ഉച്ചക്ക്​ ഒരു മണിക്കും രണ്ട്​ മണിക്കുമാണ് സംപ്രേഷണം. ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകാര്‍ക്ക് അരമണിക്കൂര്‍ വീതമുള്ള ക്ലാസുകള്‍ രണ്ടാം ചാനലില്‍ തുടര്‍ച്ചയായി രാവിലെ 9.30 മുതല്‍ 12.30 വരെ പുനഃസംപ്രേഷണം ചെയ്യും.

എട്ട്​, ഒമ്പത്​ ക്ലാസുകൾക്ക്​ ഒാൺലൈൻ ക്ലാസ്​

ജി-സ്യൂട്ട് പ്ലാറ്റ്ഫോം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ നിലവില്‍ പത്താം ക്ലാസിലാണ് നടക്കുന്നത്. ഇതി​െൻറ ഭാഗമായി ഹൈസ്കൂള്‍ വിഭാഗത്തിലെ 35446 അധ്യാപകര്‍ക്ക് പരിശീലനം നല്‍കി. പത്താം ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും ലോഗിന്‍ വിലാസം നല്‍കിയിട്ടുണ്ട്​. നവംബര്‍ ആദ്യവാരത്തോടെ എട്ട്​, ഒമ്പത്​ ക്ലാസുകളിലെ 8.6 ലക്ഷം കുട്ടികള്‍ക്കുകൂടി ലോഗിന്‍ ഐഡി നല്‍കി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും.

നേര​േത്ത ഹൈസ്കൂള്‍/ഹയര്‍ സെക്കൻഡറി/വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി വിഭാഗങ്ങളിലെ 430 സ്കൂളുകളില്‍ ആഗസ്​റ്റ്​ മാസത്തോടെ പൈലറ്റ് പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചിരുന്നു.അധ്യാപക പരിശീലനം പൂര്‍ത്തിയാക്കുന്ന മുറക്ക്​ നവംബര്‍ ഒമ്പതിനും 12നും ഇടയില്‍ പ്ലസ് ടു കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. ഇതിന്​ മുന്നോടിയായി ഈ വിഭാഗത്തിലെ മുഴുവന്‍ അധ്യാപകര്‍ക്കും അഞ്ചുലക്ഷത്തോളം കുട്ടികള്‍ക്കും ജി-സ്യൂട്ട് പ്ലാറ്റ്ഫോമില്‍ ലോഗിന്‍ വിലാസം കൈറ്റ് നല്‍കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school openvicters chanel
News Summary - School opening; The timing of digital classes has been rescheduled
Next Story