Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightലയനം താഴേത്തട്ടിലും;...

ലയനം താഴേത്തട്ടിലും; പ്രതിപക്ഷ അധ്യാപക സംഘടനകൾ ഇറങ്ങിപ്പോയി

text_fields
bookmark_border
medical college
cancel

തി​രു​വ​ന​ന്ത​പു​രം: പ്രൈ​മ​റി​ത​ലം​മു​ത​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​വ​രെ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം ഏ​കീ​ക​രി​ക്കാ​ൻ ഖാ​ദ​ർ ക​മ്മി​റ്റി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലെ ശി​പാ​ർ​ശ​ക​ൾ താ​ഴേ​ത​ല​ത്തി​ലും ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നം.

നി​ല​വി​ൽ മൂ​ന്ന്​ ഡ​യ​റ​ക്ട​റേ​റ്റു​ക​ൾ ല​യി​പ്പി​ച്ച്​ ഒ​ന്നാ​ക്കി​യും സ്കൂ​ൾ മേ​ധാ​വി​യാ​യി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ലി​നെ നി​യ​മി​ച്ചും മു​ക​ൾ​ത​ട്ടി​ൽ ന​ട​പ്പാ​ക്കി​യ ല​യ​നം പാ​ക്കേ​ജാ​യി താ​ഴേ​ത​ല​ത്തി​ലും ന​ട​പ്പാ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​ടെ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ഇ​ത്​ ന​ട​പ്പാ​ക്കാ​ൻ വി​ശേ​ഷാ​ൽ ച​ട്ടം (സ്​​പെ​ഷ​ൽ റൂ​ൾ​സ്) രൂ​പ​വ​ത്​​ക​രി​ക്കും.

റി​പ്പോ​ർ​ട്ട്​ ന​ട​പ്പാ​ക്കു​ന്ന​ത്​ വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ൽ ദൂ​ര​വ്യാ​പ​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്ക്​ ഇ​ട​യാ​ക്കു​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളാ​യ കെ.​പി.​എ​സ്.​ടി.​എ, കെ.​എ​സ്.​ടി.​യു നേ​താ​ക്ക​ൾ യോ​ഗ​ത്തി​ൽ​നി​ന്ന്​ ഇ​റ​ങ്ങി​പ്പോ​യി. ല​യ​നം ന​ട​പ്പാ​ക്കു​ന്ന​ത്​ അ​ധ്യാ​പ​ക​രു​ടെ പ്രൊ​മോ​ഷ​ൻ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​മെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു.

സ്കൂ​ൾ, ഉ​പ​ജി​ല്ല, വി​ദ്യാ​ഭ്യാ​സ ജി​ല്ല, റ​വ​ന്യൂ ജി​ല്ല, മേ​ഖ​ല ഡ​യ​റ​ക്ട​റേ​റ്റു​ക​ൾ, ഡ​യ​റ​ക്ട​റേ​റ്റ്​ ത​ല​ങ്ങ​ളി​ലെ ഘ​ട​ന പ​രി​ഷ്​​ക​ര​ണ​വും അ​ധി​കാ​ര വി​ഭ​ജ​ന​വും വി​ശേ​ഷാ​ൽ ച​ട്ട രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കും. അ​ധ്യാ​പ​ക​രു​ടെ സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ​ക​ളെ​യും ​പ്രൊ​മോ​ഷ​ൻ സാ​ധ്യ​ത​ക​ളെ​യും ബാ​ധി​ക്കാ​ത്ത രീ​തി​യി​ലാ​യി​രി​ക്കും ല​യ​നം ന​ട​പ്പാ​ക്കു​ക​യെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം ഏ​കീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ഭി​പ്രാ​യ രൂ​പ​വ​ത്​​ക​ര​ണ​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്​ മേ​ഖ​ല​ത​ല​ങ്ങ​ളി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

ഏ​കീ​ക​ര​ണ​ത്തി​നു​വേ​ണ്ടി ത​യാ​റാ​ക്കി​യ ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ ര​ണ്ടാം ഭാ​ഗം പ്ര​സി​ദ്ധീ​ക​രി​ക്കാ​തെ, അം​ഗീ​കൃ​ത അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളെ മു​ഴു​വ​ൻ വി​ളി​ക്കാ​തെ ക്യു.​ഐ.​പി സം​ഘ​ട​ന​ക​ളെ മാ​ത്രം വി​ളി​ച്ചാ​ണ്​ ച​ർ​ച്ച ന​ട​ത്തി​യ​തെ​ന്ന്​​ പ്ര​തി​പ​ക്ഷ അ​ധ്യാ​പ​ക സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളാ​യ എം. ​സ​ലാ​ഹു​ദ്ദീ​നും, ക​രീം പ​ടു​കു​ണ്ടി​ലും പ​റ​ഞ്ഞു. ക്യു.​ഐ.​പി​യി​ൽ അം​ഗ​മ​ല്ലാ​ത്ത സം​ഘ​ട​ന​ക​ളു​മാ​യി ​ബു​ധ​നാ​ഴ്ച മ​ന്ത്രി പ്ര​ത്യേ​കം ച​ർ​ച്ച ന​ട​ത്തു​ന്നു​ണ്ട്.

സ്കൂളുകളിൽ തസ്തിക നിർണയം ഈ വർഷം പൂർത്തിയാക്കും

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ കു​ട്ടി​ക​ളു​ടെ എ​ണ്ണം പ​രി​ശോ​ധി​ച്ചു​ള്ള അ​ധ്യാ​പ​ക ത​സ്തി​ക നി​ർ​ണ​യം ഈ ​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​ടെ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. കോ​വി​ഡ്​ കാ​ര​ണം സ്കൂ​ൾ തു​റ​ക്കാ​ത്ത​തി​നാ​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ത​സ്തി​ക നി​ർ​ണ​യം ന​ട​ത്തി​യി​രു​ന്നി​ല്ല. തൊ​ട്ടു​മു​ൻ​വ​ർ​ഷ​ത്തെ ത​സ്​​തി​ക നി​ർ​ണ​യം ത​ന്നെ​യാ​ണ്​ ക​ഴി​ഞ്ഞ വ​ർ​ഷ​വും തു​ട​ർ​ന്ന​ത്. കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ മാ​റ്റ​ത്തി​ന​നു​സ​രി​ച്ചു​ള്ള ത​സ്തി​ക നി​ർ​ണ​യം ന​ട​ത്താ​ൻ സ്​​കൂ​ളു​ക​ൾ തു​റ​ക്കാ​ത്ത​ത്​ ത​ട​സ്സ​മാ​യി​രു​ന്നു. എ​യ്​​ഡ​ഡ്​ സ്കൂ​ൾ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ മാ​നേ​ജ്​​മെ​ന്‍റ്​ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. ഫ​യ​ലു​ക​ൾ തീ​ർ​പ്പാ​ക്കാ​ൻ അ​ദാ​ല​ത്തു​ക​ൾ സം​ഘ​ടി​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Edu newsschool education
Next Story