നല്ലോണം ഒരുങ്ങിയില്ലേ... ഇനി നന്നായി എഴുതാം...
text_fieldsകൊച്ചി: ജില്ലയിൽ തിങ്കളാഴ്ച മുതൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത് 33,000 വിദ്യാർഥികൾ. ഇതിനുള്ള ഒരുക്കങ്ങൾ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി.
എറണാകുളം, ആലുവ, മൂവാറ്റുപുഴ, കോതമംഗലം എന്നീ നാല് വിദ്യാഭ്യാസ ജില്ലകളിലായി 32,993 െറഗുലർ വിദ്യാർഥികളും ഏഴ് പ്രൈവറ്റ് വിദ്യാർഥികളുമാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്. 325 പരീക്ഷാകേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. തിങ്കളാഴ്ച മുതൽ മാർച്ച് 26 വരെയാണ് പത്ത് ദിവസത്തെ പരീക്ഷ നടക്കുന്നത്. എല്ലാദിവസവും രാവിലെ 9.30നാണ് പരീക്ഷ. എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ ഉദയംപേരൂർ എസ്.എൻ.ഡി.പി ഹൈസ്കൂളിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത്- 579 പേർ. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ മൂവാറ്റുപുഴ എൻ.എസ്.എസ് ഹൈസ്കൂൾ, ശിവൻകുന്ന് ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ് കുട്ടികൾ- മൂന്നുപേർ.
ആകെ 51 ക്ലസ്റ്ററുകൾ...
പരീക്ഷ നടത്തിപ്പിനായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളെ 51 ക്ലസ്റ്ററുകളായി തിരിച്ചിട്ടുണ്ട്. (എറണാകുളം-17, ആലുവ-17, മൂവാറ്റുപുഴ-09, കോതമംഗലം-08) എന്നിങ്ങനെയാണ് ഇവ. പരീക്ഷാകേന്ദ്രങ്ങളിലേക്ക് ചോദ്യപേപ്പറുകൾ എത്തിക്കുന്നതിനുള്ള ഒരുക്കങ്ങളും പൂർത്തിയായി.
വിതരണത്തിനായി ക്ലസ്റ്റർ തിരിച്ച് ഉദ്യോഗസ്ഥർക്ക് പ്രത്യേകം ചുമതല നൽകിയിട്ടുണ്ടെന്ന് എറണാകുളം ഡി.ഡി.ഇ വ്യക്തമാക്കി. ജില്ലയിലെ വിവിധ ട്രഷറികളിലും ആലുവ വിദ്യാഭ്യാസജില്ലയിലെ ഒമ്പത് ക്ലസ്റ്ററുകളിലെ ബാങ്കുകളിലും കോതമംഗലം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള മാമലക്കണ്ടം ഗവ. എച്ച്.എസ്.എസിലുമാണ് ചോദ്യപേപ്പർ സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങൾ ചെയ്തിട്ടുള്ളത്.
പ്ലസ്ടു പരീക്ഷക്ക് 240 കേന്ദ്രം
ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷക്കാരേക്കാൾ കൂടുതലാണ് പ്ലസ്ടു വിദ്യാർഥികൾ. െറഗുലർ, ഓപ്പൺ, ടെക്നിക്കൽ വിഭാഗങ്ങളിലായി 35,080 വിദ്യാർഥികളാണ് തിങ്കളാഴ്ച മുതൽ പ്ലസ്ടു പരീക്ഷ എഴുതുന്നത്.
റഗുലർ- 33,439, ഒപ്പൺ-1112, ടെക്നിക്കൽ-529 എന്നിങ്ങനെയാണ് കുട്ടികളുടെ എണ്ണം. 32,784 പേരാണ് പ്ലസ് വൺ പരീക്ഷ എഴുതുന്നത്. റഗുലർ-31,761, ഒപ്പൺ-1023. നാല് വിദ്യാഭ്യാസ ജില്ലകളിലായി 240 പരീക്ഷാകേന്ദ്രങ്ങളാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്.
എസ്.എസ്.എൽ.സി പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണം
വിദ്യാഭ്യാസ ജില്ല പരീക്ഷാകേന്ദ്രങ്ങൾ
എറണാകുളം 101
ആലുവ 118
മൂവാറ്റുപുഴ 54
കോതമംഗലം 52
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

