ന്യൂനപക്ഷ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ
text_fieldsന്യൂനപക്ഷങ്ങളായ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി വിദ്യാർഥികൾക്ക് സംസ്ഥാന ന്യൂനപക്ഷവകുപ്പ് നൽകുന്ന സ്കോളർഷിപ്പുകൾക്ക് ഏഴുവരെ അപേക്ഷിക്കാം. വിജ്ഞാപനം www.minoritywelfare.kerala.gov.in ൽ. ബി.പി.എൽ വിഭാഗങ്ങൾക്ക് മുൻഗണന. വാർഷിക കുടുംബവരുമാനം എട്ടുലക്ഷം രൂപയിൽ കൂടരുത്. എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ്: പ്രതിവർഷം 6000 (പോളി വിദ്യാർഥികൾക്ക്), സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്: (ബിരുദം 5000, പി.ജി 6000, പ്രഫഷനൽ കോഴ്സുകൾക്ക് 7000/ ഹോസ്റ്റൽ സ്റ്റൈപൻഡ് 13,000); സ്വകാര്യ ഐ.ടി. ഐ.ടി റീ ഇംപേഴ്സ്മെന്റ് സ്കീം 20,000/10,000 .
സി.എ/സി.എം.എ/സി.എസ്: പ്രതിവർഷം 15,000. പി.ജി ഡിപ്ലോമ (ജി.എസ്.ടി) ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ15,000. മദർ തെരേസ സ്കോളർഷിപ്: നഴ്സിങ്, പാരാമെഡിക്കൽ ഡിപ്ലോമ വിദ്യാർഥികൾ 15,000. പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്: എസ്.എസ്.എൽ.സി/പ്ലസ്ടു/വി.എച്ച്.എസ്.ഇ 10,000. 80 ശതമാനം മാർക്കോടെ ബിരുദം/ 75 ശതമാനം മാർക്കോടെ പി ജി -15,000. സിവിൽ സർവിസ് ഫീസ് റീ ഇംപേഴ്സ്മെന്റ്: കോഴ്സ് ഫീസ് 20,000, ഹോസ്റ്റൽ 10,000. വിദേശപഠനം: പരമാവധി അഞ്ചുലക്ഷം. ഇബ്രാഹിം സുലൈമാൻ സേഠ് ഉർദു സ്കോളർഷിപ്: ഒന്നാം ഭാഷയായി ഉർദു പഠിച്ച് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ എസ്.എസ്.എൽ.സിക്കാർക്കും പ്ലസ്ടുക്കാർക്കും 1000 വീതം. അന്വേഷണങ്ങൾക്ക്: 0471 2302090, 2300523 -24.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

