Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകോവിഡ്​...

കോവിഡ്​ പ്രതിസന്ധിയായതിനാൽ പരീക്ഷ ഫീസ്​ ഒഴിവാക്കാൻ നിർദേശം നൽകണമെന്ന ഹരജി സുപ്രീം കോടതി തള്ളി

text_fields
bookmark_border
കോവിഡ്​ പ്രതിസന്ധിയായതിനാൽ പരീക്ഷ ഫീസ്​ ഒഴിവാക്കാൻ നിർദേശം നൽകണമെന്ന ഹരജി സുപ്രീം കോടതി തള്ളി
cancel

ന്യൂഡൽഹി: പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും വിദ്യാർഥികൾക്ക്​ പരീക്ഷാ ഫീസ്​ ഒഴിവാക്കി കൊടുക്കാൻ സി.ബി.എസ്​.ഇക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട്​ സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. സി.ബി.എസ്​.ഇ പരീക്ഷ ഫീസ്​ വർധിപ്പിച്ചിരിക്കുകയാണ്​. കോവിഡ്​ സാഹചര്യത്തിൽ രക്ഷിതാക്കൾ സാമ്പത്തിക ​ പ്രതിസന്ധിയിലാണെന്നതിനാൽ ഫീസ്​ ഒഴിവാക്കാൻ നടപടി ഉണ്ടാകണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. എന്നാൽ, ഇക്കാര്യത്തിൽ കോടതി എങ്ങനെയാണ്​ ഇടപെടുകയെന്ന്​ ചോദിച്ച ജസ്​റ്റിസ്​ അശോക്​ ഭൂഷ​െൻറ നേതൃത്വത്തിലുള്ള ബെഞ്ച്​ സർക്കാറാണ്​ തീരുമാനം എടുക്കേണ്ടതെന്നും ​ചൂണ്ടികാട്ടിയാണ്​ ഹരജി തള്ളിയത്​.

കഴിഞ്ഞ വർഷം സി.ബി.എസ്​.ഇ ഫീസ്​ വർധിപ്പിച്ചപ്പോൾ ഡൽഹി സർക്കാർ ഫീസടച്ച്​ വിദ്യാർഥികൾക്ക്​ ആനുകൂല്യം നൽകിയിരുന്നു. ഇത്തവണയും ഡൽഹി സർക്കാറി​െൻറ ഭാഗത്തു നിന്നുള്ള ഇടപെടലുണ്ടാകാൻ കോടതി ഇടപെടണമെന്നും ഹരജിയിൽ ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ അത്തരം ബാധ്യത ഏറ്റെടുക്കാനാകില്ലെന്നാണ്​ ഡൽഹി സർക്കാർ അറിയിച്ചത്​.

ഹരജിയിലെ ആവശ്യങ്ങളുടെ നിയമപരമായ സാധുത പരിഗണിക്കണമെന്ന ഡൽഹി ഹൈകോടതിയുടെ സെപ്​റ്റംബർ മാസത്തെ വിധിയിൽ കൂടുതൽ നടപടി ആവശ്യപ്പെട്ടാണ്​ ഒരു സർക്കാറിതര സംഘടന സുപ്രീം കോടതിയെ സമീപിച്ചത്​. എന്നാൽ, ഹരജിയിലെ ആവശ്യത്തിൽ കോടതിക്ക്​ ഇടപെടാനാകില്ലെന്നും തീരുമാനം സർക്കാറാണ്​ കൈ​കൊള്ളേണ്ടതെന്നും ചൂണ്ടികാട്ടിയാണ്​ ഇപ്പോൾ ഹരജി തള്ളിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSE
News Summary - SC dismisses plea seeking directions to CBSE to waive exams fees
Next Story