എസ്.ബി.ഐ പ്ലാറ്റിനം ജൂബിലി ആശ സ്കോളർഷിപ്
text_fieldsസാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമർഥരായ വിദ്യാർഥികൾക്ക് തുടർപഠനത്തിന് കൈത്താങ്ങായി 2025 വർഷം എസ്.ബി.ഐ പ്ലാറ്റിനം ജൂബിലി ആശ സ്കോളർഷിപ് നൽകുന്നു. ഇതിനായി 90 കോടി രൂപ ഫണ്ട് ആരംഭിച്ചിട്ടുണ്ട്. ഈ വർഷം 23,230 വിദ്യാർഥികളെ തെരഞ്ഞെടുക്കും. കാറ്റഗറി അടിസ്ഥാനത്തിൽ 15,000 മുതൽ 20 ലക്ഷം രൂപ വരെയാണ് സ്കോളർഷിപ് തുക. കോഴ്സ് കാലയളവിൽ സാമ്പത്തിക സഹായം തുടരും.
ഒമ്പതു മുതൽ 12 ക്ലാസ് വരെയുള്ള സ്കൂൾ കുട്ടികൾക്കും ബിരുദ-ബിരുദാനന്തര കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ഐ.ഐ.ടി, ഐ.ഐ.എം വിദ്യാർഥികൾക്കും മെഡിക്കൽ കോഴ്സുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. മുൻ അധ്യയന വർഷത്തിൽ ചുരുങ്ങിയത് 76 ശതമാനം മാർക്കിൽ (അല്ലെങ്കിൽ 7.0 സി.ജി.പി.എയിൽ കുറയാത്ത പരീക്ഷ പാസാകണം. വാർഷിക കുടുംബ വരുമാനം സ്കൂൾ വിദ്യാർഥികൾക്ക് മൂന്നു ലക്ഷം രൂപക്കും കോളജ് വിദ്യാർഥികൾക്ക് ആറു ലക്ഷം രൂപക്കും താഴെയാവണം. അക്കാദമിക് മെറിറ്റും സാമ്പത്തിക പശ്ചാത്തലവും അടിസ്ഥാനമാക്കിയാണ് സെലക്ഷൻ. വിദേശ പഠനത്തിനും സ്കോളർഷിപ് ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക മാറ്റും.
കോഴ്സ് പൂർത്തിയാകുംവരെ ധനസഹായം ഉണ്ടാവും.യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങളുമടക്കം സമഗ്ര വിവരങ്ങൾക്ക് https://sbiashascholarship.co.in സന്ദർശിക്കേണ്ടതാണ്. ഓൺലൈനിൽ നവംബർ 15 വരെ അപേക്ഷ സ്വീകരിക്കും. അന്വേഷണങ്ങൾക്ക് ashascholarship@sbifoundation.co.in എന്ന ഇ-മെയിലിൽ ബന്ധപ്പെടാം. ഹെൽപ് ലൈൻ നമ്പർ (തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ വൈകീട്ട് ആറു വരെ). 011-430-92248 (എക്സ്റ്റൻഷൻ- 303).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

