Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസാഫി...

സാഫി ഇൻസ്റ്റിറ്റ്യൂട്ടിന്​ ‘നാക് എ ​പ്ല​സ് പ്ല​സ്’ അംഗീകാരം

text_fields
bookmark_border
safi institute of advanced study
cancel

കോ​ഴി​ക്കോ​ട്​: രാ​ജ്യ​ത്തെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര ഏ​ജ​ൻ​സി​യാ​യ നാ​ഷ​ന​ൽ അ​സ​സ്മെ​ന്റ് ആ​ൻ​ഡ് അ​ക്ര​ഡി​റ്റേ​ഷ​ൻ കൗ​ൺ​സി​ലി​ന്റെ (നാ​ക്) ഏ​റ്റ​വും ഉ​യ​ർ​ന്ന അം​ഗീ​കാ​ര​മാ​യ എ ​പ്ല​സ് പ്ല​സ് ഗ്രേ​ഡ് നേ​ടി വാ​ഴ​യൂ​ർ സാ​ഫി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ്. കേ​ര​ള​ത്തി​ൽ എ ​പ്ല​സ് പ്ല​സ് കി​ട്ടു​ന്ന ആ​ദ്യ സ്വാ​ശ്ര​യ സ്ഥാ​പ​ന​മെ​ന്ന ച​രി​ത്ര​നേ​ട്ട​മാ​ണ് സാ​ഫി നേ​ടി​യ​ത്. നാലിൽ 3.54 പോ​യ​ന്റ് നേ​ടി​യാ​ണ് സാ​ഫി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ അ​ഭി​മാ​ന​മാ​യ​തെ​ന്ന് ചെ​യ​ർ​മാ​ൻ ഡോ. ​ആ​സാ​ദ് മൂ​പ്പ​ൻ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

മ​ല​ബാ​റി​ലെ സ്വ​കാ​ര്യ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ത​ന​ത് മു​ദ്ര​പ​തി​പ്പി​ച്ച സാ​ഫി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, ഇ​തി​ന​കം മ​ലേ​ഷ്യ​യി​ലെ ലി​ങ്ക​ൺ സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ക്കു​ക​യും ഗ​വേ​ഷ​ണ​കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി സാ​ഫി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​നെ ബ​ന്ധ​പ്പെ​ടു​ത്തി ആ​ധു​നി​ക ഗ​വേ​ഷ​ണ​മേ​ഖ​ല​യി​ൽ മി​ക​ച്ച മാ​തൃ​ക​യാ​ക്കി മാ​റ്റി​യെ​ടു​ക്കു​മെ​ന്ന് ആ​സാ​ദ് മൂ​പ്പ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

സാ​മൂ​ഹി​ക​രം​ഗ​ത്ത് വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ പ്രാ​തി​നി​ധ്യം വ​ഹി​ക്കാ​ൻ​ശേ​ഷി​യു​ള്ള, നേ​തൃ​പാ​ട​വ​മു​ള്ള ത​ല​മു​റ​യെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന ‘ലീ​ഡേ​ഴ്സ് അ​ക്കാ​ദ​മി’ സാ​ഫി​യു​ടെ സ​വി​ശേ​ഷ പ​ദ്ധ​തി​യാ​ണെ​ന്ന്​ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഇ.​പി. ഇ​മ്പി​ച്ചി​ക്കോ​യ പ​റ​ഞ്ഞു. ചു​രു​ങ്ങി​യ​കാ​ലം​കൊ​ണ്ട് യു.​ജി.​സി 2 (എ​ഫ്) അം​ഗീ​കാ​രം, ഐ.​എ​സ്.​ഒ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ തു​ട​ങ്ങി വ​ള​ർ​ച്ച​യു​ടെ പ​ട​വു​ക​ൾ സ്ഥാ​പ​നം നേ​ടി​യ​താ​യും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Safi InstituteNACC
News Summary - Safi Institute got 'NACC A Plus Plus'
Next Story