സാഫി ഐ.എ.എസ് അക്കാദമിയിൽ പുതിയ അധ്യയന വർഷത്തിന് തുടക്കമായി
text_fieldsവാഴയൂർ: സാഫി ഐ.എ.എസ് അക്കാദമിയിൽ പുതിയ ബാച്ചിന് തുടക്കമായി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 45 ശതമാനം കുട്ടികൾ ഉൾപ്പെടെ നൂറോളം വിദ്യാർത്ഥികളടങ്ങുന്ന 2023-24 ബാച്ചിനാണ് തുടക്കം കുറിച്ചത്. സാഫി ചെയർമാൻ ഡോ. ആസാദ് മൂപ്പൻ ഉദ്ഘാടനം നിർവഹിച്ചു. സീനിയർ അക്കാദമിക്ക് കോർഡിനേറ്റർ ഷിബിലി ശഹാദത്തിയ അധ്യക്ഷത വഹിച്ചു.
രാജ്യത്തെ ഏറ്റവും നിലവാരമുള്ള ഐ.എ.എസ് പരിശീലന സ്ഥാപനമാക്കി സാഫി ഐ.എ.എസ് അക്കാദമിയെ മാറ്റുമെന്ന് ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. യു.പി.എസ്.സി, സി.എസ്.ഇ റാങ്ക് ഹോൾഡർ ഹുസൈൻ സയ്യിദ് മുഖ്യാതിഥിയായി. സാഫി വൈസ് ചെയർമാൻ എം.പി അഹമ്മദ്, സാഫി ജനറൽ സെക്രട്ടറി എം.എ. മെഹബൂബ്, സാഫി ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ പ്രഫ. ഇ.പി. ഇമ്പിച്ചി കോയ, ഡയറക്ടർ അഡ്മിനിസ്ട്രേഷൻ കേണൽ നിസാർ അഹമ്മദ് സീതി എന്നിവർ സംസാരിച്ചു. മലപ്പുറം ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കമ്മിഷണർ രാജീവ് കുമാർ ചൗധരി വിദ്യാർഥികളുമായി സംവദിച്ചു. ഐ.എ.എസ് അക്കാദമി ഡയറക്ടർ ഡോ. ഹംസ പറമ്പിൽ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

