ആർ.ജി.ഐ.പി.ടിയിൽ എം.ബി.എ ബിസിനസ് അനലിറ്റിക്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
text_fieldsഅമേത്തിയിലെ (യു.പി) രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി (RGIPT) 2022 വർഷത്തെ എം.ബി.എ (ബിസിനസ് അനലിറ്റിക്സ്), എം.ബി.എ എന്നീ ഫുൾടൈം പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
എം.ബി.എ പ്രോഗ്രാമിൽ എനർജി, മാർക്കറ്റിങ്, ഫിനാൻസ്, എച്ച്.ആർ, ഓപറേഷൻസ് എന്നിവ സ്പെഷലൈസേഷനുകളാണ്. യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദം.
എം.ബി.എ (ബിസിനസ് അനലിറ്റിക്സ്): ഇതൊരു മൾട്ടി ഡിസിപ്ലിനറി പ്രോഗ്രാമാണ്. യോഗ്യത: ഏതെങ്കിലും ബ്രാഞ്ചിൽ എൻജിനീയറിങ്/ടെക്നോളജി/ബിരുദം അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ ബി.എസ്സി/ബി.കോം/ബി.സി.എ/ബി.എ (മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്) ബിരുദം.
ഈ രണ്ട് പ്രോഗ്രാമുകൾക്കും പത്ത്/പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ 50 ശതമാനം മാർക്കിൽ കുറയാതെയുണ്ടാകണം.
IIM-കാറ്റ് 2021/എക്സാറ്റ്-2022/സിമാറ്റ്-2022/മാറ്റ്-2022/ജിമാറ്റ്-2021 സ്കോർ നേടിയിട്ടുള്ളവരാകണം. എന്നാൽ, യോഗ്യതയില്ലാത്തവർക്കും അപേക്ഷിക്കാം. എല്ലാ യോഗ്യത പരീക്ഷകളും (BE/BTech ഒഴികെ) 65 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. തത്തുല്യ ഗ്രേഡുകാരെയും പരിഗണിക്കും.എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ഡി വിഭാഗങ്ങളിൽ പെടുന്നവർക്ക് യോഗ്യത പരീക്ഷകളിൽ അഞ്ചു ശതമാനം മാർക്കിളവുണ്ട്.
പ്രവേശന വിജ്ഞാപനം www.rgipt.ac.inൽ ലഭ്യമാണ്. അപേക്ഷ നിർദേശാനുസരണം ഓൺലൈനായി ഇപ്പോൾ സമർപ്പിക്കാം. മാർച്ച് 27 വരെ അപേക്ഷകൾ സ്വീകരിക്കും.
അക്കാദമിക് മികവ്, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. അന്വേഷണങ്ങൾക്ക് mba-admissions@rgipt.ac.in എന്ന ഇ-മെയിലിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

