Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഭിന്നശേഷി സംവരണം:...

ഭിന്നശേഷി സംവരണം: എയ്​ഡഡ്​ സ്​കൂൾ നിയമനങ്ങൾക്ക്​ താൽക്കാലിക അംഗീകാരം

text_fields
bookmark_border
differently abled
cancel

തി​രു​വ​ന​ന്ത​പു​രം: ഭി​ന്ന​ശേ​ഷി സം​വ​ര​ണ പ്ര​ശ്​​ന​ത്തി​ൽ എ​യ്​​ഡ​ഡ്​ സ്​​​കൂ​ളു​ക​ളി​ൽ നി​യ​മ​നാം​ഗീ​കാ​രം ത​ട​യ​പ്പെ​ട്ട​വ​ർ​ക്ക്​ വ്യ​വ​സ്ഥ​ക​ളോ​ടെ താ​ൽ​ക്കാ​ലി​ക നി​യ​മ​നാം​ഗീ​കാ​ര​ത്തി​ന്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. ഹൈ​കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച്​ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. മു​ൻ​കാ​ല നി​യ​മ​ന​ങ്ങ​ളി​ലെ ഭി​ന്ന​ശേ​ഷി സം​വ​ര​ണ​ക്കു​റ​വ് വ്യ​ക്ത​മാ​ക്കി ‘സ​മ​ന്വ​യ’ പോ​ർ​ട്ട​ൽ വ​ഴി ത​യാ​റാ​ക്കി​യ റോ​സ്​​റ്റ​ർ പ്ര​കാ​രം എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ൾ ഭി​ന്ന​ശേ​ഷി നി​യ​മ​ന​ത്തി​നാ​വ​ശ്യ​മാ​യ ഒ​ഴി​വു​ക​ൾ മാ​റ്റി​വെ​ക്ക​ണം. യോ​ഗ്യ​രാ​യ ഭി​ന്ന​ശേ​ഷി​ക്കാ​രെ ല​ഭി​ക്കു​ന്ന മു​റ​ക്ക്​ ഈ ​ഒ​ഴി​വു​ക​ളി​ൽ നി​യ​മി​ക്ക​ണം.

2018 ന​വം​ബ​ർ 18 മു​ത​ലു​ള്ള ഒ​ഴി​വു​ക​ളി​ൽ നി​യ​മ​നാം​ഗീ​കാ​ര​മി​ല്ലാ​തെ തു​ട​രു​ന്ന​വ​രെ മാ​റ്റി​യാ​ണ്​ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ നി​യ​മ​നം ന​ൽ​കേ​ണ്ട​ത്. ഭി​ന്ന​ശേ​ഷി​ക്കാ​ർ ​ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തു​വ​രെ അ​വ​ർ​ക്കു​ള്ള ഒ​ഴി​വി​ൽ തു​ട​രു​ന്ന അ​ധ്യാ​പ​ക​ർ​ക്ക്​ മ​റ്റ്​ യോ​ഗ്യ​ത​ക​ളു​ണ്ടെ​ങ്കി​ൽ താ​ൽ​ക്കാ​ലി​ക ഒ​ഴി​വാ​യി ക​ണ​ക്കാ​ക്കി ശ​മ്പ​ള സ്​​കെ​യി​ലി​ൽ അ​ല​വ​ൻ​സ്​ ​സ​ഹി​തം നി​യ​മ​നാം​ഗീ​കാ​രം ന​ൽ​ക​ണം. ഇ​വ​രു​ടെ പ്ര​ബേ​ഷ​ൻ പ്ര​ഖ്യാ​പി​ക്കാ​നോ വാ​ർ​ഷി​ക ഇ​ൻ​ക്രി​മെൻറ്​ അ​നു​വ​ദി​ക്കാ​നോ പാ​ടി​ല്ല. ഇ​വ​രു​ടെ നി​യ​മ​നാം​ഗീ​കാ​ര​ത്തി​ന്​ ഭി​ന്ന​ശേ​ഷി ഉ​ദ്യോ​ഗാ​ർ​ഥി ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കേ​ണ്ട​തി​ല്ല.

ഭി​ന്ന​ശേ​ഷി ഉ​ദ്യോ​ഗാ​ർ​ഥി​യെ ആ​വ​ശ്യ​പ്പെ​ട്ട്​ മാ​നേ​ജ​ർ എം​പ്ലോ​യ്​​മെൻറ്​ ഓ​ഫി​സ​ർ​ക്ക്​ അ​യ​ച്ച അ​പേ​ക്ഷ ഫോ​റ​ത്തി​ന്‍റെ പ​ക​ർ​പ്പ്​ ല​ഭ്യ​മാ​യാ​ൽ താ​ൽ​ക്കാ​ലി​ക ഒ​ഴി​വി​ൽ നി​യ​മി​ക്ക​പ്പെ​ട്ട​വ​ർ​ക്ക്​ നി​യ​മ​നാം​ഗീ​കാ​രം ന​ൽ​കാം. ഭി​ന്ന​ശേ​ഷി ഉ​ദ്യോ​ഗാ​ർ​ഥി ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന തീ​യ​തി​വ​രെ​യാ​യി​രി​ക്ക​ണം ഇ​വ​ർ​ക്ക്​ നി​യ​മ​നാം​ഗീ​കാ​രം.

ഭി​ന്ന​ശേ​ഷി സം​വ​ര​ണ​ത്തി​ന്​ സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ്​ ഉ​ത്ത​ര​വി​റ​ക്കി​യ 2018 ന​വം​ബ​ർ 18 മു​ത​ൽ സം​വ​ര​ണം ന​ട​പ്പാ​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ഉ​ത്ത​ര​വി​റ​ക്കി​യ 2021 ന​വം​ബ​ർ ഏ​ഴു വ​രെ​യു​ണ്ടാ​യ ഒ​ഴി​വു​ക​ളി​ൽ, ഈ ​തീ​യ​തി​ക്കു​ശേ​ഷം നി​യ​മി​ക്ക​പ്പെ​ട്ട​വ​രാ​ണെ​ങ്കി​ലും താ​ൽ​ക്കാ​ലി​ക നി​യ​മ​നാം​ഗീ​കാ​ര​ത്തി​ന്​ അ​ർ​ഹ​രാ​യി​രി​ക്കും. ഭി​ന്ന​ശേ​ഷി ഉ​ദ്യോ​ഗാ​ർ​ഥി​യെ ആ​വ​ശ്യ​പ്പെ​ട്ട്​ മാ​നേ​ജ​ർ എം​​​പ്ലോ​യ്​​മെൻറ്​ ഓ​ഫി​സ​ർ​ക്ക്​ ന​ൽ​കി​യ ഫോ​റ​ത്തി​​ന്‍റെ പ​ക​ർ​പ്പും മാ​റ്റി​വെ​ച്ച ഒ​ഴി​വി​ന്‍റെ വി​വ​ര​ങ്ങ​ളു​മ​ട​ങ്ങി​യ റി​പ്പോ​ർ​ട്ടും വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ​ക്ക്​ സ​മ​ർ​പ്പി​ക്ക​ണം.

എം​​​പ്ലോ​യ്​​മെൻറ്​ ഓ​ഫി​സ​ർ​ക്ക്​ ഒ​ഴി​വ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത സ്​​കൂ​ളു​ക​ളി​ൽ മാ​ത്ര​മേ താ​ൽ​ക്കാ​ലി​ക നി​യ​മ​നാം​ഗീ​കാ​രം ന​ൽ​കൂ. താ​ൽ​ക്കാ​ലി​ക നി​യ​മ​നാം​ഗീ​കാ​രം ല​ഭി​ച്ച​വ​രി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ വ​രു​ന്ന​തു​വ​ഴി പു​റ​ത്തു​പോ​കു​ന്ന​വ​ർ​ക്ക് അ​തേ സ്​​കൂ​ളി​ൽ/​അ​തേ മാ​നേ​ജ്​​മെൻറ്​ കീ​ഴി​ലെ മ​റ്റ്​ സ്​​കൂ​ളു​ക​ളി​ൽ പി​ന്നീ​ടു​ള്ള ഒ​ഴി​വി​ൽ പു​ന​ർ​നി​യ​മ​ന​ത്തി​ന്​ കെ.​ഇ.​ആ​ർ പ്ര​കാ​രം അ​വ​കാ​ശ​മു​ണ്ടാ​കും.റോ​സ്​​റ്റ​ർ പ്ര​കാ​രം ഭി​ന്ന​ശേ​ഷി നി​യ​മ​ന​ത്തി​ന്​ ഒ​ഴി​വു​ക​ൾ മാ​റ്റി​​വെ​ച്ച്​ മാ​നേ​ജ​ർ ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​താ​ൽ, നി​ജ​സ്ഥി​തി ഉ​റ​പ്പു​വ​രു​ത്തി 2018 ന​വം​ബ​ർ 18 മു​ത​ൽ ന​ട​ത്തി​യ മ​റ്റ്​ നി​യ​മ​ന​ങ്ങ​ൾ നി​യ​മ​ന തീ​യ​തി മു​ത​ൽ താ​ൽ​ക്കാ​ലി​ക​മാ​യി അം​ഗീ​ക​രി​ച്ച്​ ശ​മ്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​ക​ണം.

ഭി​ന്ന​ശേ​ഷി സം​വ​ര​ണ​ക്കു​റ​വ്​ പ​രി​ഹ​രി​ച്ച്​ മാ​നേ​ജ​ർ നി​യ​മ​നം ന​ൽ​കി​യാ​ൽ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന മു​റ​ക്ക്​​ ഈ ​കാ​റ്റ​ഗ​റി​യി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി തു​ട​രു​ന്ന മ​റ്റ്​ നി​യ​മ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച്​​ നി​യ​മ​ന തീ​യ​തി മു​ത​ൽ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ​ക്ക്​ സ്ഥി​ര​പ്പെ​ടു​ത്താം. സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ലെ ന​ട​പ​ടി​ക​ൾ പാ​ലി​ച്ചി​ട്ടും സം​വ​ര​ണ നി​യ​മ​ന​ത്തി​ന്​ ഭി​ന്ന​ശേ​ഷി​ക്കാ​രെ ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ൽ താ​ൽ​ക്കാ​ലി​ക നി​യ​മ​നാം​ഗീ​കാ​ര​ത്തി​ൽ തു​ട​രു​ന്ന​യാ​ളെ 2018 ന​വം​ബ​ർ 18ന്​ ​ശേ​ഷ​മു​ള്ള നി​യ​മ​ന തീ​യ​തി മു​ത​ൽ സ്ഥി​ര​പ്പെ​ടു​ത്താം.ഭി​ന്ന​ശേ​ഷി സം​വ​ര​ണ​ക്കു​റ​വ്​ (ബാ​ക്ക്​​ലോ​ഗ്) വ്യ​ക്ത​മാ​ക്കു​ന്ന റോ​സ്​​റ്റ​ർ സ​മ​ർ​പ്പി​ക്കാ​ത്ത മാ​നേ​ജ്​​മെൻറു​ക​ളു​ടെ നി​യ​മ​ന​ത്തി​ന്​ അം​ഗീ​കാ​രം ന​ൽ​​കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aided schooldifferently abled
News Summary - Reservation for differently abled: Provisional approval for aided school appointments
Next Story