Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവിദ്യാഭ്യാസ...

വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്​ട്ടപ്പെട്ടവര്‍ രജിസ്​റ്റര്‍ ചെയ്യണം

text_fields
bookmark_border
secretariate
cancel

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ എസ്.എസ്.എല്‍.സി ഉള്‍പ്പെടെ പൊതുപരീക്ഷ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്​ട്ടപ്പെട്ടവര്‍ സെപ്റ്റംബര്‍ അഞ്ചിന് മുമ്പ് ബന്ധപ്പെട്ട സ്‌കൂളില്‍ അപേക്ഷ നല്‍കണം. ഇതിന്​ പ്രഥമാധ്യാപകര്‍ പരീക്ഷ ഭവ​​െൻറ വെബ്‌സൈറ്റില്‍നിന്ന്​ അപേക്ഷകള്‍ ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷകര്‍ക്ക് സൗജന്യമായി നല്‍കണം.

പ്രഥമാധ്യാപകര്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷ സെപ്റ്റംബര്‍ ആറിന് മുമ്പ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസില്‍ സമര്‍പ്പിക്കണം. ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തേണ്ട പത്രപരസ്യം, ഒന്നാം​ ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റി​​െൻറ സാക്ഷ്യപത്രം, 350 രൂപ ചെലാന്‍ എന്നിവ പ്രത്യേക സാഹചര്യം പരിഗണിച്ച് ഒഴിവാക്കിയിട്ടുണ്ട്.

പ്രഥമാധ്യാപകരില്‍നിന്ന്​ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫിസില്‍ ശേഖരിക്കുന്ന അപേക്ഷ സെപ്റ്റംബര്‍ ഏഴിന് പരീക്ഷഭവനില്‍ എത്തിക്കണം.
                                                                

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala floodheavy rainCareer and Education Newseducational certificate
News Summary - Register for Certificate of Kerala Flood career and education news
Next Story