മൂല്യബോധം പകരുന്ന റെഡ് ബ്രിക്സ് ഇന്റർനാഷനൽ സ്കൂൾ
text_fieldsമനുഷ്യജീവിതത്തിലെ സുപ്രധാന കാലഘട്ടമാണ് കൗമാരം. ബാല്യത്തിനും യൗവനത്തിനും ഇടയ്ക്കുള്ള ഈ കുഞ്ഞു സമയമാണ് മുന്നോട്ടുള്ള ജീവിതത്തിന്റെ ഇന്ധനം. അതുകൊണ്ടുതന്നെ കൗമാരത്തിലെടുക്കുന്ന തീരുമാനങ്ങൾ ആ വ്യക്തിയുടെ ഭാവിയെ സ്വാധീനിക്കുന്നതാണെന്ന് രക്ഷിതാക്കൾ തിരിച്ചറിയണം. ഈ പ്രായത്തിൽ മക്കളെ വിദ്യാഭ്യാസത്തിലേക്ക് കൈപിടിച്ചു നടത്തുമ്പോഴും വേണം അതീവ ശ്രദ്ധ. കാരണം സ്കൂൾ കാലഘട്ടമാണ് ഒരാളുടെ സ്വഭാവ രൂപീകരണത്തിൽ നിർണായകം. അവിടെയാണ് 'റെഡ് ബ്രിക്സ് ഇന്റർനാഷനൽ സ്കൂളിന്റെ പ്രധാന്യം. ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിൽ പഠിക്കുന്ന ആൺകുട്ടികൾക്ക് പ്ലസ് ടു വരെ വിദഗ്ധരുടെ മേൽനോട്ടത്തിൽ സുരക്ഷിതമായ താമസ സൗകര്യത്തോടെ പഠിക്കാനുള്ള സൗകര്യമാണ് കോട്ടക്കൽ ഒറ്റത്തെങ്ങിൽ പ്രവർത്തിക്കുന്ന റെഡ് ബ്രിക്സ് ഇന്റർനാഷനൽ സ്കൂൾ (RBIS) ഒരുക്കുന്നത്.
എങ്ങനെ വേറിട്ട് നിൽക്കുന്നു
കുട്ടികളിൽ വിദ്യാഭ്യാസത്തോടൊപ്പം നല്ല വ്യക്തിത്വവും മതബോധവും വളർത്തുകയെന്നതാണ് കോട്ടക്കൽ ആസ്ഥാനമായ റെഡ് ബ്രിക്സ് എജ്യുക്കേഷനൽ ട്രസ്റ്റിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ലക്ഷ്യം. അതിനായി ചലനാത്മകവും പ്രചോദനാത്മകവുമായ പാഠ്യപദ്ധതിയുണ്ട് റെഡ് ബ്രിക്സിന്. എല്ലാ വിദ്യാർഥികളെയും അവരുടെ കഴിവുകൾ തിരിച്ചറിയാനും താൽപര്യങ്ങളും അഭിലാഷങ്ങളും പിന്തുടരാനും ജീവിത വിജയത്തിലേക്ക് നയിക്കാനും പ്രാപ്തമാക്കുന്നതാണ് ഇവിടത്തെ വിദ്യാഭ്യാസ രീതി.
റെഡ് ബ്രിക്സിലെ മിടുക്കർ
NEET, IIT-JEE, VA, CMA, NTSE, KVPY, വിവിധ ഇന്റർനാഷനൽ ഒളിമ്പ്യാടുകൾ തുടങ്ങിയ മത്സരപരീക്ഷകളെ നേരിടാൻ ആവശ്യമായ എൻഡ്രൻസ് പരിശീലനം എന്നിവ ഇവിടുത്തെ പ്രത്യേകതയാണ്. വിവിധ ഐ.ഐ.ടികളിൽനിന്ന് പഠിച്ചിറങ്ങിയവരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.
ഇസ്ലാമിക് എജ്യൂക്കേഷൻ
പ്രമുഖ യുവ പണ്ഡിതരുടെ നേതൃത്വത്തിൽ അഞ്ചുവർഷത്തെ മത പഠനം നൽകുന്നു. സമസ്ത മദ്രസ സിലബസിനെ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തിയ വിവിധ മൊഡ്യൂളുകൾ, വിശുദ്ധ ഖുർ ആനിലെ അവസാന ജുസ്ഉം പ്രധാന സൂറത്തുകളും തുടങ്ങിയവയും പഠിപ്പിക്കുന്നു.
അനായാസം ഇംഗ്ലീഷ്
ഏത് സാഹചര്യത്തിലും ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നു. വിദേശികളും ഉത്തരേന്ത്യയിലെ കഴിവുറ്റവരും ഉൾപ്പെടുന്നതാണ് ക്ലാസ് നയിക്കുന്നത്.
ആരോഗ്യം മുഖ്യം
ശാരീരിക ക്ഷമത നിലനിർത്തുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനും ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും ഉതകുന്ന വ്യത്യസ്ത കായിക പരിശീലനം.
പഠനം ആധുനികം
ആർട്ടിഫിഷൽ ഇന്റലിജൻസ്, കോഡിങ്, റോബോട്ടിക്സ് തുടങ്ങിയ നൂതന മേഖലകളിൽ പ്രാക്ടിക്കൽപഠനം, പത്ത് വർഷങ്ങൾക്ക് ശേഷമുണ്ടാകുന്ന പുതിയ ജോലിക്കാവശ്യമായ കഴിവുകൾ എന്നിവ വളർത്തിയെടുക്കുന്നു.
സ്വപ്നം പറക്കട്ടെ
അതിരില്ലാതെ
അന്താരാഷ്ട്ര അവസരങ്ങളെ കുറിച്ചും വിദ്യാഭ്യാസ രംഗത്തെ പുതിയ മാറ്റങ്ങളെ കുറിച്ചും നിരന്തരം സെമിനാറുകളും വിദേശ സർവകലാശാലകളിൽ അഡ്മിഷൻ ലഭിക്കാൻ ആവശ്യമായ പരിശീലനവുമെല്ലാം നൽകുന്നു.
മുതൽകൂട്ടാണ് ഓരോ കുട്ടിയും
പത്ത് പേർക്ക് ഒരു മെന്റർ, ഓരോ കുട്ടിയിലും പ്രത്യേകം ശ്രദ്ധ, സംശയ നിവാരണത്തിന് കൂടെ താമസിക്കുന്ന വിദഗ്ധരായ അധ്യാപകർ, പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ലളിത പഠന രീതികളും ശാസ്ത്രീയ പരിഹാരങ്ങളുമെല്ലാം റെഡ് ബ്രിക്സിലെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് മാറ്റി നിർത്തുന്നു.
സൗകര്യങ്ങൾക്ക് മാർക്ക് എ പ്ലസ്
പഠനത്തോടൊപ്പം നൂതന സൗകര്യങ്ങളടങ്ങിയ ക്യാമ്പസാണ് റെഡ് ബ്രിക്സിലെ മറ്റൊരു പ്രത്യേകത. ശീതീകരിച്ച ക്ലാസ് മുറികളും ഹോസ്റ്റലും, വിശാലമായ വായനശാല, ലാബ്, ക്യാന്റീൻ, പ്രാർഥന ഹാൾ, ജിംനേഷ്യം, ഗ്രൗണ്ട്, ഇൻഡോർ തിയേറ്റർ, സുരക്ഷക്കായി സി.സി.ടി.വി തുടങ്ങിയവയെല്ലാം റെഡ് ബ്രിക്സ് ഇന്റർനാഷനൽ സ്കൂളിൽ വിദ്യാർഥികൾക്കായി ഒരുക്കിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

