Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകെ.ടി.യു വി.സിയുടെ...

കെ.ടി.യു വി.സിയുടെ ചുമതല ഡിജിറ്റൽ സർവകലാശാല വി.സിക്ക്​ നൽകാൻ ശിപാർശ

text_fields
bookmark_border
ktu
cancel

തി​രു​വ​ന​ന്ത​പു​രം: എ.​പി.​​​ജെ. അ​ബ്​​ദു​ൽ ക​ലാം സാ​​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല (കെ.​ടി.​യു) വി.​സി​യു​ടെ താ​ൽ​ക്കാ​ലി​ക ചു​മ​ത​ല കേ​ര​ള ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല വി.​സി ഡോ. ​സ​ജി ഗോ​പി​നാ​ഥി​ന്​ ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ശി​പാ​ർ​ശ.

ഇ​തു​സം​ബ​ന്ധി​ച്ച്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഇ​ഷി​ത റോ​യ്​ ഗ​വ​ർ​ണ​റു​ടെ സെ​ക്ര​ട്ട​റി​ക്ക്​ ക​ത്ത്​ ന​ൽ​കി. സ​ർ​ക്കാ​ർ ശി​പാ​ർ​ശ​യി​ൽ ഗ​വ​ർ​ണ​ർ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല.

കെ.​ടി.​യു വി.​സി നി​യ​മ​നം സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സ​ർ​ക്കാ​ർ ന​ട​പ​ടി. സാ​​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​ പ്ര​കാ​രം വി.​സി​യു​ടെ ചു​മ​ത​ല സ​ർ​ക്കാ​ർ ശി​പാ​ർ​ശ​യി​ൽ ചാ​ൻ​സ​ല​റാ​യ ഗ​വ​ർ​ണ​ർ​ക്ക്​ മ​റ്റേ​തെ​ങ്കി​ലും സ​ർ​വ​ക​ലാ​ശാ​ല വി.​സി​ക്കോ സാ​​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല പി.​വി.​സി​ക്കോ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി​ക്കോ ആ​റു മാ​സ​ത്തി​ൽ ക​വി​യാ​ത്ത കാ​ല​യ​ള​വി​ലേ​ക്ക്​ ന​ൽ​കാം.

അ​തേ​സ​മ​യം, പ​ക​രം വി.​സി​യെ നി​യ​മി​ക്കാ​ൻ ശി​പാ​ർ​ശ സ​മ​ർ​പ്പി​ച്ച​തോ​ടെ വി.​സി നി​യ​മ​നം റ​ദ്ദാ​ക്കി​യ കോ​ട​തി വി​ധി സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചെ​ന്ന വാ​ദ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ സാ​ധ്യ​ത തേ​ടു​ന്ന​തി​നു​ മു​മ്പ്​ പ​ക​രം വി.​സി​യെ നി​യ​മി​ക്കാ​ൻ ശി​പാ​ർ​ശ സ​മ​ർ​പ്പി​ച്ച​ത്​ കോ​ട​തി വി​ധി​യി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ച ച​ട്ട​ലം​ഘ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച​തി​ന്​ തു​ല്യ​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KTU VC
News Summary - Recommendation to give charge of KTU VC to Digital University VC
Next Story