റെയ്സ്-സയൻസ് സെന്‍റർ 500 കോടിയുടെ പുതിയ സംരംഭം തുടങ്ങുന്നു
text_fieldsകോഴിക്കോട്: എൻട്രൻസ് കോച്ചിങ് രംഗത്ത് മലബാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റെയ്സ് എൻട്രൻസ് കോച്ചിങ് സെന്‍ററും സയൻസ് സെന്‍ററും സഹകരിച്ച് സംയുക്ത സംരംഭം ആരംഭിക്കുന്നു. ഇതിന്‍റെ ഭാഗമായി 500 കോടി മുതൽമുടക്കിൽ വിവിധ പദ്ധതികൾ തുടങ്ങുമെന്ന് ഡയറക്ടർമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പുതിയ സംരംഭത്തിന്‍റെ ഉദ്ഘാടനം ഈമാസം 29ന് കാലിക്കറ്റ് ട്രേഡ് സെന്‍ററിൽ നടക്കും. നീറ്റ്, ജെ.ഇ.ഇ പരീക്ഷകളിൽ ഉന്നതവിജയത്തിന് ഇന്ത്യയിലെ മികച്ച അധ്യാപകരെയും കോഴ്സ് മെറ്റീരിയലുകളും പുതിയ പരിശീലനരീതിയും പരിചയപ്പെടുത്തുന്ന ഓൺലൈൻ -ഫിസിക്കൽ, ട്യൂഷൻ -എൻട്രൻസ് എഡ്ടെക് സംരംഭമാണ് ആദ്യ പദ്ധതി. മികച്ച അധ്യാപകരെ വാർത്തെടുക്കാൻ സംസ്ഥാനത്ത് മൂന്നു കേന്ദ്രങ്ങളിൽ അധ്യാപക പരിശീലനകേന്ദ്രങ്ങൾ ആരംഭിക്കും.
വിദ്യാർഥികളെ മത്സരപരീക്ഷക്ക് സജ്ജമാക്കുന്നതിന് ആർട്ടിഫിഷൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി മെന്‍ററിങ് ആൻഡ് ലേണിങ് പ്ലാറ്റ് ഫോം പദ്ധതി തുടങ്ങും. 100 സ്കൂളുകളിൽ എംപവർമെന്‍റ് പ്രോഗ്രാം നടപ്പിലാക്കും. വാർത്തസമ്മേളനത്തിൽ ഡയറക്ടർമാരായ രജീഷ്, രാജേഷ്, ഫർഹാൻ, പ്രശോഭ്, ദിലീപ്, അഫ്സൽ, നസീർ, രൂപേഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

