Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പട്ടികവിഭാഗ വിദ്യാർഥികൾക്കായി നടത്തുന്ന ഡിപ്ലോമ കോഴ്‌സ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

text_fields
bookmark_border
exam result
cancel

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പട്ടികവിഭാഗ വിദ്യാർഥികൾക്കായി നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ്​ ആൻഡ് മിഡ്​വൈഫറി കോഴ്‌സിന്​ അപേക്ഷിച്ചവരുടെ താൽക്കാലിക റാങ്ക് ലിസ്റ്റ് www.dme.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സർക്കാർ നഴ്‌സിങ്​ കോളജുകളിലും ലിസ്റ്റ് പരിശോധിക്കാം.

പരാതിയുണ്ടെങ്കിൽ ഒക്ടോബർ 12ന് വൈകീട്ട്​ അഞ്ചിനകം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെ രേഖാമൂലം അറിയിക്കണം. ഫൈനൽ ലിസ്റ്റ് 15ന് പ്രസിദ്ധീകരിക്കും.

പ്രവേശന നടപടികൾക്കുള്ള ഇന്റർവ്യൂ ഒക്ടോബർ 19ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലെ ഓൾഡ് ഓഡിറ്റോറിയത്തിൽ (ഗോൾഡൻ ജൂബിലി ഓഡിറ്റോറിയം) നടക്കും. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ടോ പ്രോക്‌സി മുഖാന്തരമോ നിശ്ചയിച്ച സമയക്രമപ്രകാരം കൃത്യസമയത്ത് ഹാജരാകണം.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rank list published
Next Story