Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range സംസ്ഥാനത്ത് കോളജുകൾ തുറക്കുന്നത് വീണ്ടും നീട്ടി
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതികളുടെ പശ്ചാത്തലത്തിൽ കോളജുകൾ തുറക്കുന്നത് വീണ്ടും മാറ്റി. ഈ മാസം 25 മുതൽ കോളജുകൾ പൂർണതോതിൽ തുറക്കാനാണ് തീരുമാനം.
നേരത്തേ ബുധനാഴ്ച കോളജുകൾ തുറക്കാനായിരുന്നു തീരുമാനം. എന്നാൽ മഴ കനക്കുന്ന സാഹചര്യത്തിൽ വീണ്ടും തീരുമാനം മാറ്റുകയായിരുന്നു. തീവ്ര മഴയെ തുടർന്നാണ് തിങ്കളാഴ്ച തുറക്കാനിരുന്ന ക്ലാസുകൾ ബുധനാഴ്ചയിലേക്ക് മാറ്റിയിരുന്നത്.
സംസ്ഥാനത്ത് വിവിധ പരീക്ഷകളും മഴക്കെടുതികളുടെ സാഹചര്യത്തിൽ നീട്ടി വെച്ചിരുന്നു. തിങ്കളാഴ്ച നടക്കാനിരുന്ന ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷ മാറ്റി വെച്ചിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
