റേഡിയോഗ്രഫി, മെഡിക്കൽ ടെക്നോളജി: ബി.എസ് സി, എം.എസ് സി പ്രവേശനം
text_fieldsഡൽഹി സർവകലാശാലയുടെ കീഴിലുള്ള യൂനിവേഴ്സിറ്റി കോളജ് ഓഫ് മെഡിക്കൽ സയൻസസിലും ജി.ബി. പന്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ചിലും 2023-24 വർഷം നടത്തുന്ന ഇനിപറയുന്ന പ്രോഗ്രാമുകളിൽ പ്രവേശനത്തിന് മേയ് അഞ്ചു വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷഫോറവും പ്രോസ്പെക്ടസും www.ucms.ac.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഓൺലൈനായും അപേക്ഷിക്കാം.
ഫീസ് ബി.എസ് സിക്ക് 1000 രൂപ, എം.എസ് സിക്ക് 1500 രൂപ. SC/ST/PWD വിഭാഗങ്ങൾക്ക് യഥാക്രമം 500/750 രൂപ. കോഴ്സുകൾ (1) ബി.എസ് സി (മെഡിക്കൽ ടെക്നോളജി), റേഡിയോഗ്രഫി മൂന്നു വർഷം. (2) എം.എസ് സി (റേഡിയോഗ്രഫി ആൻഡ് മെഡിക്കൽ ഇമേജിങ് ടെക്നോളജി) രണ്ടു വർഷം. യോഗ്യതമാനദണ്ഡങ്ങളും അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങളും സെലക്ഷൻ നടപടികളും പ്രോസ്പെക്ടസിലുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

