ചോദ്യക്കടലാസ് വാട്സ്ആപ്പിൽ; കാലിക്കറ്റിൽ പരീക്ഷ റദ്ദാക്കി, പുനഃപരീക്ഷക്ക് നിർദേശം
text_fieldsതേഞ്ഞിപ്പലം: ചോദ്യക്കടലാസ് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പ്രചരിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് കാലിക്കറ്റ് സർവകലാശാല ബിരുദ പരീക്ഷ റദ്ദാക്കി. നാലാം സെമസ്റ്ററിലെ എ 14- മൈക്രോപ്രൊസസേഴ്സ് ആർക്കിടെക്ച്വർ ആന്റ് പ്രോഗ്രാമിങ് പരീക്ഷ ചോദ്യപേപ്പറാണ് ചോർന്നത്. പരീക്ഷാ വിജിലൻസ് സ്ക്വാഡ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ജൂൺ 11 നായിരുന്നു നാലാം സെമസ്റ്ററിലെ റഗുലർ വിഷയത്തിലുള്ള പരീക്ഷ. പരീക്ഷക്ക് മുമ്പ് ചോദ്യക്കടലാസ് സാമൂഹിക മാധ്യമത്തിൽ പ്രചരിച്ചതായി വിജിലൻസ് സ്ക്വാഡ് രേഖാമൂലം സർവകലാശാല പരീക്ഷാഭവനെ അറിയിക്കുകയായിരുന്നു. പരാതി വിശദമായി പരിശോധിച്ച വൈസ് ചാൻസലർ പരീക്ഷ റദ്ദാക്കാൻ നിർദേശം നൽകി.
പുതിയ ചോദ്യപ്പേർ തയാറാക്കി പുനഃപരീക്ഷ നടത്താനും നിർദേശിച്ചിട്ടുണ്ട്. ചോദ്യക്കടലാസ് ചോർന്നതും വാട്സ് ആപ്പ് ഗ്രൂപ്പിൽ എത്തിയതും അതീവ ഗൗരവമായാണ് സർവകലാശാല കാണുന്നത്. ഗുരുതരമായ ഇത്തരം വീഴ്ചകൾ പരീക്ഷാ നടത്തിപ്പിന്റെ സുതാര്യത ചോദ്യം ചെയ്യപ്പെടുന്നതാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

