പാദവാർഷിക പരീക്ഷ: തീരുമാനം വൈകും

23:10 PM
30/08/2018
Exam
തി​രു​വ​ന​ന്ത​പു​രം: സ്​​കൂ​ളു​ക​ളി​ലെ പാ​ദ​വാ​ർ​ഷി​ക പ​രീ​ക്ഷ സം​ബ​ന്ധി​ച്ച തീ​രു​മാ​നം വൈ​കും. വ്യാ​ഴാ​ഴ്​​ച ചേ​രാ​നി​രു​ന്ന മ​ന്ത്രി​ത​ല യോ​ഗ​വും അ​വ​സാ​ന​നി​മി​ഷം മാ​റ്റി. നി​യ​മ​സ​ഭാ സ​മ്മേ​ള​ന​വും മ​ന്ത്രി​സ​ഭാ യോ​ഗ​വും ചേ​രു​ന്ന പ​ശ്​​ചാ​ത്ത​ല​ത്തി​ലാ​ണ്​ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​രാ​നി​രു​ന്ന യോ​ഗം മാ​റ്റി​യ​ത്. പ​രീ​ക്ഷ, ക​ലോ​ത്സ​വം, കാ​യി​ക​മേ​ള തു​ട​ങ്ങി​യ​വ​യു​ടെ തീ​യ​തി സം​ബ​ന്ധി​ച്ച്​ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ വ്യാ​ഴാ​ഴ്​​ച ചേ​രാ​നി​രു​ന്ന ക്വാ​ളി​റ്റി ഇം​പ്രൂ​വ്​​മ​െൻറ്​ പ്രോ​ഗ്രാം (ക്യു.​െ​എ.​പി) മോ​ണി​റ്റ​റി​ങ്​ യോ​ഗ​വും മാ​റ്റി​യി​രു​ന്നു. പു​തി​യ തീ​യ​തി വൈ​കാ​തെ തീ​രു​മാ​നി​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ കെ.​വി. മോ​ഹ​ൻ​കു​മാ​ർ അ​റി​യി​ച്ചു.
 
Loading...
COMMENTS