ഖിയാംസിൽ മാധ്യമപഠന കോഴ്സുകൾ
text_fieldsചെന്നൈ: മാധ്യമമേഖലയിൽ കരിയർ ആഗ്രഹിക്കുന്നവർക്കായി ചെന്നൈയിലെ ഖിയാംസിൽ (ഖാഇദെ മില്ലത്ത് ഇൻറർനാഷനൽ അക്കാദമി ഒാഫ് മീഡിയ സ്റ്റഡിസ്) നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കൺവേർജൻറ് ജേണലിസം, വിഷ്വൽ കമ്യൂണിക്കേഷൻ, മൾട്ടിമീഡിയ എന്നീ വിഷയങ്ങളിൽ ഏകവർഷ പി.ജി ഡിപ്ലോമയും, നോൺ ലീനിയർ എഡിറ്റിങ്, ടി.വി റിപ്പോർട്ടിങ്, ന്യൂസ് റീഡിങ്, ഫോേട്ടാഗ്രഫി, വിഡിയോഗ്രഫി, കണ്ടൻറ് റൈറ്റിങ്, ഡിജിറ്റൽ ജേണലിസം, ഒാഡിയോ എൻജിനീയറിങ്, ഗ്രാഫിക് ഡിസൈൻ എന്നിവയിൽ ത്രൈമാസ സ്പെഷലൈസേഷൻ കോഴ്സുകളുമാണ് നടത്തുന്നത്.
ബിരുദമാണ് പി.ജി ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശന യോഗ്യത. അതത് വിഷയങ്ങളിൽ താൽപര്യമുള്ളവർക്ക് ത്രൈമാസ സ്പെഷലൈസേഷൻ കോഴ്സുകളിലേക്ക് അപേക്ഷിക്കാം.
അപേക്ഷ ഫോറം www.qiams.in ൽനിന്നും ഡൗൺലോഡ് ചെയ്യണം. കൂടുതൽ വിശദാംശങ്ങൾക്ക് 044 48581896, 28252521, 9952086761, 8056008739 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
