Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.എസ്.സി റാങ്ക് പട്ടിക കാലാവധി നീട്ടൽ സർക്കാറിന് നിയമക്കുരുക്കാകും

text_fields
bookmark_border
ആ​ദ്യ​മാ​യാ​ണ്​ പ്ര​ത്യേ​ക ത​സ്തി​ക​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടു​ന്ന​ത്​
https://www.madhyamam.com/tags/psc
cancel

തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തെ സ​​ർ​​ക്കാ​​ർ സ്കൂ​​ളു​​ക​​ളി​​ലെ പി.​എ​സ്.​സി അ​​ധ്യാ​​പ​​ക റാ​ങ്ക്​ പ​ട്ടി​ക​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി​യ തീ​രു​മാ​നം​ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​ ആ​ശ്വാ​സ​മാ​ണെ​ങ്കി​ലും സ​ർ​ക്കാ​റി​ന്​ നി​യ​മ​ക്കു​രു​ക്കാ​കാ​ൻ സാ​ധ്യ​ത. തെ​ര​ഞ്ഞെ​ടു​ത്ത പ്ര​ത്യേ​ക ത​സ്തി​ക​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടാ​ൻ നി​യ​മ വ്യ​വ​സ്ഥ​യി​ല്ലെ​ന്നാ​ണ്​​ പി.​എ​സ്.​സി നി​ല​പാ​ട്.

കാ​ലാ​വ​ധി ക​ഴി​യാ​റാ​യ റാ​ങ്ക്​ പ​ട്ടി​ക​ക​ൾ ഒ​ന്നി​ച്ച്​ പ​രി​ഗ​ണി​ക്കു​ക​യാ​ണ്​ പ​തി​വ്. ആ​ദ്യ​മാ​യാ​ണ്​ പ്ര​ത്യേ​ക ത​സ്തി​ക​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടു​ന്ന​ത്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി അ​ധ്യാ​പ​കേ​ത​ര ത​സ്​​തി​ക​ക​ളി​ലെ റാ​ങ്ക്​ പ​ട്ടി​ക​യി​ലു​ള്ള​വ​ർ കോ​ട​തി​യെ സ​മീ​പി​ക്കാ​നും നീ​ക്ക​മു​ണ്ട്. സ​ർ​ക്കാ​ർ ശി​പാ​ർ​ശ ല​ഭി​ച്ച​ശേ​ഷം ഇ​ക്കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചേ പി.​എ​സ്.​സി തീ​രു​മാ​ന​മെ​ടു​ക്കൂ. നി​യ​മം വ്യ​വ​സ്ഥ ചെ​യ്യു​ന്നി​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​ർ ശി​പാ​ർ​ശ പി.​എ​സ്.​സി മ​ട​ക്കി​യേ​ക്കും.

സം​​സ്ഥാ​​ന​​ത്തെ സ​​ർ​​ക്കാ​​ർ സ്കൂ​​ളു​​ക​​ളി​​ലെ അ​​ധ്യാ​​പ​​ക നി​​യ​​മ​​ന​​ത്തി​​ന് ത​​യാ​​റാ​​ക്കി​​യ 18 റാ​​ങ്ക് പ​​ട്ടി​​ക​​ക​​ളു​​ടെ കാ​​ലാ​​വ​​ധി ആ​​റു​​മാ​​സ​​ത്തേ​​ക്ക്​ നീ​ട്ടാ​നാ​ണ്​ ക​ഴി​ഞ്ഞ​ മ​​ന്ത്രി​​സ​​ഭ യോ​​ഗം​ തീ​​രു​​മാ​​നി​​ച്ച​ത്. യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ശേ​ഷം ര​ണ്ടാം ത​വ​ണ​യാ​ണ്​ പി.​എ​സ്.​സി റാ​ങ്ക്​​ ലി​സ്റ്റു​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടു​ന്ന​ത്. ആ​ഗ​സ്റ്റ് 31 വ​രെ കാ​ലാ​വ​ധി​യു​ണ്ടാ​യി​രു​ന്ന മു​ഴു​വ​ൻ റാ​ങ്ക് ലി​സ്റ്റു​ക​ളു​ടെ​യും കാ​ലാ​വ​ധി ന​വം​ബ​ർ 30 വ​രെ മൂ​ന്നു​മാ​സ​ത്തേ​ക്ക് നീ​ട്ടു​ക​യാ​ണ് ഭ​ര​ണ​മേ​റ്റ​യു​ട​ൻ​ ചെ​യ്ത​ത്.

ഒ​ഴി​വു​ക​ളി​ല്ലാ​ത്ത​തി​നാ​ൽ റാ​ങ്ക്​ പ​ട്ടി​ക കാ​ലാ​വ​ധി നീ​ട്ട​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​ കാ​ര്യ​മാ​യ പ്ര​യോ​ജ​നം ചെ​യ്യാ​ൻ വ​ഴി​യി​ല്ല. ത​സ്തി​ക നി​ർ​ണ​യ​ത്തി​ലാ​ണ് കൂ​ടു​ത​ൽ അ​ധ്യാ​പ​ക ഒ​ഴി​വ്​ വ​രാ​ൻ സാ​ധ്യ​ത. എ​ന്നാ​ൽ, പു​ന​ർ​വി​ന്യാ​സ​ത്തി​ലൂ​ടെ ഇ​തി​ലെ ഭൂ​രി​ഭാ​ഗം ഒ​ഴി​വു​ക​ളും നി​ക​ത്ത​പ്പെ​ടും. ബാ​ക്കി നാ​മ​മാ​​ത്ര ഒ​ഴി​വു​ക​ളാ​യി​രി​ക്കും പി.​എ​സ്.​സി​ക്ക് റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ക. വി​ര​മി​ക്ക​ൽ, ഹെ​ഡ്​​മാ​സ്റ്റ​ർ പ്ര​മോ​ഷ​ൻ എ​ന്നി​വ​യി​ലൂ​ടെ​യും ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ടു​മെ​ങ്കി​ലും ജൂ​ൺ, ജൂ​ലൈ വ​രെ കാ​ക്ക​ണം. നി​ല​വി​ൽ നീ​ട്ടി​യ റാ​ങ്ക്​​ലി​സ്റ്റു​ക​ൾ​ക്ക്​ അ​ടു​ത്ത മേ​യ്​ വ​രെ​യേ കാ​ലാ​വ​ധി​യു​ണ്ടാ​വൂ.

ഇ​തി​നി​ട​യി​ൽ വ​രു​ന്ന വി​ര​ലി​ലെ​ണ്ണാ​വു​ന്ന ഒ​ഴി​വു​ക​ളി​ലും നി​യ​മ​നം ല​ഭി​ച്ചേ​ക്കാം. മാ​ത്ര​മ​ല്ല പു​തി​യ റാ​ങ്ക്​ ലി​സ്റ്റി​ലു​ള്ള​വ​ർ​ക്കും വി​ജ്ഞാ​പ​നം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും റാ​ങ്ക്​ പ​ട്ടി​ക കാ​ലാ​വ​ധി നീ​ട്ട​ൽ ന​ല്ല വാ​ർ​ത്ത​യ​ല്ല.

സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ പി.​എ​സ്.​സി എം​പ്ലോ​യീ​സ്​ യൂ​നി​യ​ൻ

തി​രു​​വ​​ന​​ന്ത​​പു​​രം: അ​ധ്യാ​പ​ക ത​സ്‌​തി​ക​ക​ളി​ലേ​ക്കു​ള്ള പി.​എ​സ്.​സി റാ​ങ്ക് ലി​സ്റ്റു​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ കേ​ര​ള പി.​എ​സ്.​സി എം​പ്ലോ​യീ​സ്​ യൂ​നി​യ​ൻ രം​ഗ​ത്ത്. സ​ർ​ക്കാ​ർ നീ​ക്കം നി​യ​മ​ന നി​രോ​ധ​നം ല​ക്ഷ്യം​വെ​ച്ചാ​ണെ​ന്നാ​ണ്​ യൂ​നി​യ​ന്‍റെ ആ​രോ​പ​ണം.

വ​രും​മാ​സ​ങ്ങ​ളി​ൽ റാ​ങ്ക് പ​ട്ടി​ക​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന ത​സ്ത‌ി​ക​ക​ളി​ൽ ഒ​ഴി​വു​ണ്ടെ​ങ്കി​ൽ അ​വ പി.​എ​സ്.​സി​ക്ക്​ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ മ​തി​യാ​യ സ​മ​യ​മു​ണ്ട്. അ​തി​ന് ത​യാ​റാ​കാ​തെ റാ​ങ്ക് ലി​സ്റ്റു​ക​ളു​ടെ കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. റാ​ങ്ക് ലി​സ്റ്റു​ക​ളു​ടെ കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ക്കു​ന്ന​ത് കാ​ര​ണം പ​ല ത​സ്ത‌ി​ക​ക​ളി​ലേ​ക്കും പു​തി​യ റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​കും.

ഇ​തി​നു​പ​ക​രം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ആ​ശ്വാ​സ​ക​ര​മാ​കു​ന്ന രീ​തി​യി​ൽ മു​ഴു​വ​ൻ ഒ​ഴി​വു​ക​ളും യ​ഥാ​സ​മ​യം ക​ണ്ടെ​ത്തി പി.​എ​സ്.​സി​ക്ക്​ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നാ​ണ്​ യൂ​നി​യ​ന്‍റെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story