Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.എസ്.സി വിജ്ഞാപനം വിവിധ തസ്തികകളിൽ അവസരം

text_fields
bookmark_border
നിയമനം കമ്പ്യൂട്ടർ അസിസ്റ്റന്റ്, ജിയോളജിക്കൽ അസിസ്റ്റന്റ്, വർക്ക്​ഷോപ്പ് ഇൻസ്ട്രക്ടർ, ബോട്ട് സ്രാങ്ക്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിൽ
പി.എസ്.സി വിജ്ഞാപനം വിവിധ തസ്തികകളിൽ അവസരം
cancel

കേരള പബ്ലിക് സർവീസ് കമീഷൻവിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ആഗസ്റ്റ് 5നകം ഒറ്റതവണ രജിസ്ട്രേഷൻ നടത്തി ഓൺലൈനിൽ അപേക്ഷിക്കാം.

ജനറൽ റിക്രൂട്ട്മെന്റ് വിഭാഗത്തിലുള്ള ചില തസ്തികകളുടെ വിവരങ്ങൾ

കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ്-II: നിയമനം കേരളത്തിലെ സർവകലാശാലകളിൽ. ഒഴിവുകളുടെ എണ്ണം നിശ്ചയിച്ചിട്ടില്ല. ശമ്പളനിരക്ക് 27,900-63,700 രൂപ.

ജിയോളജിക്കൽ അസിസ്റ്റന്റ്, ഭൂവിനിയോഗ വകുപ്പ്, ശമ്പളം -43,400-91,200 രൂപ. ഒഴിവുകൾ 6.

വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ/ ഡെമോൺസ്ട്രേറ്റർ/ ഇൻസ്ട്രക്ടർ ഗ്രേഡ്-II/ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് -II (ഇലക്ട്രിക്കൽ എൻജിനീയറിംഗ്), സാ​ങ്കേതിക വിദ്യാഭ്യാസ വകുപ്പ്, ശമ്പളം 41300-87000 രൂപ. പ്രതീക്ഷിത ഒഴിവുകൾ.

ബോട്ട് സ്രാങ്ക്- കേരള സംസ്ഥാന ജലതഗതാഗത വകുപ്പ്, ശമ്പളം 26,500-60,700 രൂപ. ഒഴിവുകൾ -7.

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, കേരള ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡ് ലിമിറ്റഡ്, ശമ്പളം 20,000-45,800 രൂപ. ​പ്രതീക്ഷിത ഒഴിവുകൾ.

മേൽപറഞ്ഞ എല്ലാ തസ്തികകൾക്കും പട്ടികജാതി/വർഗം, മറ്റു പിന്നാക്ക വിഭാഗത്തിലുള്ളവർക്കും നിയമാനുസൃത വയസ്സിളവുണ്ട്. പ്രായപരിധി 18-40 വയസ്സ്. നേരിട്ടുള്ള നിയമനമാണ്.

സെക്രട്ടറി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഒഴിവുകൾ -11 (മുനിസിപ്പൽ കോമൺ സർവീസ് -8, നഗരകാര്യ വകുപ്പ് -3). ശമ്പളം 51,400-1,10,300 രൂപ. തസ്തികമാറ്റം വഴിയുള്ള നിയമനം. പ്രായപരിധി ബാധകമല്ല.

ജനറൽ റി​ക്രൂട്ട്മെന്റ് വിഭാഗത്തിലുള്ള മറ്റു തസ്തികകൾ, അപേക്ഷിക്കേണ്ട രീതി അടക്കമുള്ള വിശദ വിവരങ്ങൾക്ക് https://www.keralapsc.gov.in/notification സന്ദർശിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PSC Notification: Opportunities for various posts
Next Story