മാറ്റിവെച്ച ഭിന്നശേഷി ഒഴിവുകൾ നികത്താൻ പി.എസ്.സി
text_fieldsതിരുവനന്തപുരം: ഭിന്നശേഷി ഉദ്യോഗാർഥികളെ ലഭ്യമാകാതെ വന്നാൽ ആ ഒഴിവുകൾ നിയമപ്രകാരം പൊതുവിഭാഗത്തിൽനിന്ന് നികത്താൻ പി.എസ്.സി തീരുമാനം. ഇതുസംബന്ധിച്ച് വിജ്ഞാപനം ഇറക്കും. വിജ്ഞാപനത്തിൽ പൊതു ഒഴിവുകളോടൊപ്പം മാറ്റിവെക്കപ്പെട്ട ഒഴിവുകളുടെ വിശദാംശവും ഉൾപ്പെടുത്താനും തിങ്കളാഴ്ച ചേർന്ന കമീഷൻ യോഗം തീരുമാനിച്ചു. ഒരു റാങ്ക് ലിസ്റ്റിൽ ഭിന്നശേഷി ഉദ്യോഗാർഥികളെ ലഭ്യമാകാതെ വരുമ്പോൾ പ്രസ്തുത ഒഴിവുകൾ നിയമപ്രകാരം മാറ്റിവെക്കുകയും അടുത്ത റാങ്ക്ലിസ്റ്റിൽനിന്ന് ഉദ്യോഗാർഥികളെ ലഭ്യമാകുന്ന മുറയ്ക്ക് നികത്തുകയുമാണ് പതിവ്.
ഇനിമുതൽ ഭിന്നശേഷി ഒഴിവുകൾ റിപ്പോർട്ട് ചെയ്ത റാങ്ക് ലിസ്റ്റ് റദ്ദായി ആറുമാസത്തിനകം തന്നെ മാറ്റിവെക്കപ്പെട്ട ഒഴിവുകൾക്കായി വിജ്ഞാപനമിറക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

