Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർക്കാർ ശിപാർശ...

സർക്കാർ ശിപാർശ പി.എസ്.സി അംഗീകരിച്ചു; 289 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി

text_fields
bookmark_border
സർക്കാർ ശിപാർശ പി.എസ്.സി അംഗീകരിച്ചു; 289 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി
cancel

തിരുവനന്തപുരം: 2026 ആഗസ്റ്റ് 31നകം കാലാവധി അവസാനിക്കുന്ന പി.എസ്.സി റാങ്ക് ലിസ്റ്റുകൾ നവംബർ 30 വരെ നീട്ടണമെന്ന സർക്കാർ ശിപാർശ പി.എസ്.സി അംഗീകരിച്ചു. 2026 മേയ് 25 നും ഓഗസ്റ്റ് 31 നും ഇടയിൽ കാലാവധി അവസാനിക്കുന്ന വിവിധ റാങ്ക് ലിസ്റ്റുകളാണ് നവംബർ 30 വരെ നീട്ടിയിരിക്കുന്നത്.

പി.എസ്.സിയുടെ ഉത്തരവ് പ്രകാരം 298 റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് നീട്ടിയിരിക്കുന്നത്. ഇന്ന് ചേർന്ന പി.എസ്.സി യോഗമാണ് മന്ത്രിസഭയുടെ ശിപാർശ അംഗീകരിച്ചത്. അസിസ്റ്റന്‍റ് പ്രൊഫസർ, പൊലീസ് സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്‍റ്, ഫിഷറീസ് അസിസ്റ്റന്‍റ്, സപ്ലൈകോ അസിസ്റ്റന്‍റ്, ഹൈസ്കൂൾ അധ്യാപകൻ, തുടങ്ങിയവയുടെ റാങ്ക് ലിസ്റ്റുകൾക്ക് 4മാസം വരം അധിക കാലാവധി ലഭിക്കും. മുഖ്യമന്ത്രി വി.ഡി സതീശനാണ് മുപ്പതിനായിരത്തിലധികം ഉദ്യോഗാർഥികൾക്ക് ആശ്വാസം പകരുന്ന ഇക്കാര്യം പ്രഖ്യാപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pscpsc rank listRank listsVD Satheesan
News Summary - PSC accepts government recommendation; 289 rank lists extended
Next Story