ഫാർമസി: താൽക്കാലികഅലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ 2026ലെ ഫാർമസി കോഴ്‌സ് പ്രവേശനത്തിനുള്ള ഒന്നാംഘട്ട താൽക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ജൂലൈ 28 മുതൽ 31ന് വൈകീട്ട് നാലുവരെ ഓൺലൈനായി ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് താൽക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. വിദ്യാർഥികൾക്ക് ‘KEAM 2026-Candidate Portal’ലെ ‘Provisional Allotment List’ എന്ന മെനു ക്ലിക്ക് ചെയ്ത് താൽക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് കാണാം. താൽക്കാലിക അലോട്ട്മെന്റുമായി ബന്ധപ്പെട്ട പരാതികൾ ceekinfo.cee@kerala.gov.in എന്ന ഇ-മെയിൽ മുഖാന്തിരം Pharmacy Provisional Allotment List എന്ന വിഷയം പരാമർശിച്ച് രണ്ടിന് രാവിലെ 11നുള്ളിൽ അറിയിക്കാം. ഒന്നാംഘട്ട അലോട്ട്മെന്റ് പിന്നീട് പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

