പ്രഫഷനൽ ഡിഗ്രി കോഴ്സ് കേന്ദ്രീകൃത അലോട്ട്മെൻറ് ആരംഭിച്ചു
text_fieldsതിരുവനന്തപുരം: 2018-19 അധ്യയനവർഷെത്ത സംസ്ഥാനത്തെ എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെൻറ് നടപടി ശനിയാഴ്ച ആരംഭിച്ചു. സംസ്ഥാന പ്രവേശനപരീക്ഷാ കമീഷണർ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് പ്രവേശനപരീക്ഷാ കമീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിലൂടെ മേൽപറഞ്ഞ കോഴ്സുകളിലേക്ക് പ്രവേശനത്തിനായി ഒാൺലൈൻ ഒാപ്ഷനുകൾ സമർപ്പിക്കാം.
ഇതിനുള്ള വെബ്സൈറ്റ് സൗകര്യം ജൂൺ 29ന് രാവിലെ 10 വരെ ലഭ്യമാകും. നിശ്ചിത സമയത്തിനകം ഒാൺലൈൻ ഒാപ്ഷനുകൾ സമർപ്പിക്കാത്ത വിദ്യാർഥികളെ അലോട്ട്മെൻറിന് പരിഗണിക്കില്ല.
