Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകേന്ദ്ര പൊതുമേഖലാ...

കേന്ദ്ര പൊതുമേഖലാ ബാങ്കുകളിൽ പ്രൊബേഷണറി ഓഫീസർ/ മാനേജ്മെന്റ് ട്രെയിനി

text_fields
bookmark_border
കേന്ദ്ര പൊതുമേഖലാ ബാങ്കുകളിൽ പ്രൊബേഷണറി ഓഫീസർ/ മാനേജ്മെന്റ് ട്രെയിനി
cancel

ന്ദ്ര പൊതുമേഖലാ ബാങ്കുകളിൽ പ്രൊബേഷണറി ഓഫീസർ/ മാനേജ്മെന്റ് ​ട്രെയിനി തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി ‘ഐ.ബി.പി.എസ്’ അപേക്ഷ ക്ഷണിച്ചു. വിവിധ ബാങ്കുകളിലായി 6715 ഒഴിവുകളുണ്ട്. ശമ്പളനിരക്ക് 48480-85920 രൂപ.

ബാങ്കുകളും ഒഴിവുകളും: ബാങ്ക് ഓഫ് ബറോഡ- 1900, ബാങ്ക് ഓഫ് ഇന്ത്യ- 500, ബാങ്ക് ഓഫ് മഹാരാഷ്ട്ര -1100, കാനറാ ബാങ്ക് -1500, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ -500, ഇന്ത്യൻ ഓവർസീസ് ബാങ്ക് -550, പഞ്ചാബ് നാഷനൽ ബാങ്ക് -504, പഞ്ചാബ് ആന്റ് സിന്ത് ബാങ്ക് -161. നിശ്ചിത ഒഴിവുകൾ പട്ടികജാതി/വർഗം, ഒ.ബി.സി, ഇ.ഡബ്യു.എസ്, ഭിന്നശേഷി (പി.ഡബ്യു.ബി.ഡി) വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുണ്ട്.

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദം. പ്രായപരിധി: 20-30 വയസ്സ്. പട്ടികജാതി/വർഗ വിഭാഗത്തിന് 5 വർഷവും ഒ.ബി.സി നോൺക്രീമിലെയർ വിഭാഗങ്ങൾക്ക് 3 വർഷവും ഭിന്നശേഷി വിഭാഗത്തിൽപെടുന്നവർക്ക് 10 വർഷവും വിമുക്ത ഭടന്മാർക്കും മറ്റും ചട്ടപ്രകാരവും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. അപേക്ഷാ ഫീസ്: നികുതി ഉൾപ്പെടെ 850 രൂപ. എസ്.സി/ എസ്.ടി/പി.ഡബ്യു.ബി.ഡി വിഭാഗങ്ങൾക്ക് 175 രൂപ.

സെലക്ഷൻ: 2026 ആഗസ്റ്റിൽ നടത്തുന്ന ഓൺലൈൻ പ്രിലിമിനറി പരീക്ഷ, ഒക്ടോബറിൽ നടത്തുന്ന ഓൺലൈൻ മെയിൻ പരീക്ഷ, നവംബർ/ഡിസംബർ മാസം നടത്തുന്ന പഴ്സണാലിറ്റി ടെസ്റ്റ്/ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 2027 ജനുവരിയിൽ പ്രൊവിഷണൽ അലോട്ട്മെന്റുണ്ടാകും.

അപേക്ഷ: ജൂലൈ 21 വരെ ഓൺലൈനായി അപേക്ഷിക്കാം. 22, 23 തീയതികളിൽ എഡിറ്റ് വിൻഡോയിൽ അപേക്ഷയിൽ ആവശ്യമെങ്കിൽ മാറ്റം വരുത്താനുള്ള അവസരവുമുണ്ട്. വിശദ വിവരങ്ങൾക്ക് www.ibps.in സന്ദർശിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bankRECRUITMENTjobsprobationary officerIBPS
News Summary - Probationary Officer/Management Trainee in Central Public Sector Banks
Next Story