മലയാളം സർവകലാശാലയിൽ ബിരുദാനന്തര ബിരുദം
text_fieldsതുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല 2025-26 വർഷത്തെ വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. വിജ്ഞാപനം, വിവരണപത്രിക ഔദ്യോഗിക വെബ്സൈറ്റായ www.malayalamuniversity.edu.inൽ ലഭ്യമാണ്. ഓൺലൈനിൽ മേയ് 30 വരെ രജിസ്റ്റർ ചെയ്യാം. കോഴ്സുകളും സീറ്റുകളും ചുവടെ:
എം.എ: ഭാഷാശാസ്ത്രം: 20 സീറ്റ്, മലയാളം (സാഹിത്യപഠനം) 20, മലയാളം (സാഹിത്യരചന) 20, മലയാളം (സംസ്കാര പൈതൃകം) 20, എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ 20, എം.എ-പരിസ്ഥിതി പഠനം 10, എം.എസ്‍സി-പരിസ്ഥിതി പഠനം 10, എം.എ-വികസന പഠനവും തദ്ദേശ വികസനവും 20, ചരിത്രം 20, സോഷ്യോളജി 20, ചലച്ചിത്രപഠനം 20, താരതമ്യ സാഹിത്യ-വിവർത്തന പഠനം 20.
ബിരുദധാരികൾക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. എം.എസ്‍സി പരിസ്ഥിതി പഠന കോഴ്സിലേക്ക് അപേക്ഷിക്കുന്നവർ പ്ലസ് ടു തലത്തിൽ സയൻസ് പഠിച്ചിരിക്കണം. പ്രായപരിധി 35 വയസ്സ്. എസ്.സി/എസ്.ടി/ഭിന്നശേഷിക്കാർ/പിന്നാക്ക വിഭാഗക്കാർ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് 37 വയസ്സുവരെയാകാം. സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും പ്രായപരിധിയില്ല.
സർവകലാശാല നടത്തുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും എല്ലാ കോഴ്സുകളിലേക്കുമുള്ള പ്രവേശനം. ഒരാൾക്ക് പരമാവധി മൂന്ന് വിഷയങ്ങൾക്കുള്ള പ്രവേശന പരീക്ഷയെഴുതാം. പ്രവേശന നടപടികളും മാനദണ്ഡങ്ങളും വിവരണപത്രികയിലുണ്ട്. അപേക്ഷാഫീസ് ഒരു കോഴ്സിന് 475 രൂപ (എസ്.സി/എസ്.ടി/ഭിന്നശേഷിക്കാർക്ക് 240 രൂപ), രണ്ട് കോഴ്സുകൾക്ക് യഥാക്രമം 900 (450) രൂപ, മൂന്ന് കോഴ്സുകൾക്ക് 1100 (600) രൂപ എന്നിങ്ങനെ നൽകണം. ഓൺലൈൻ വഴി ഫീസടക്കാനുള്ള ലിങ്ക് വെബ്സൈറ്റിലുണ്ട്. അഭിരുചി പരീക്ഷ ജൂൺ ആദ്യവാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

