ഹാൻഡ്‍ലൂം ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ടെക്സ്റ്റൈൽ പ്രോസസിങ് പോസ്റ്റ് ഡിപ്ലോമ
text_fieldsകേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള വാരാണസിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‍ലൂം ടെക്നോളജി ജൂലൈയിൽ ആരംഭിക്കുന്ന ടെക്സ്റ്റൈൽ പ്രോസസിങ് പോസ്റ്റ് ഡിപ്ലോമ (ഒന്നര വർഷം) കോഴ്സ് പ്രവേശനത്തിന് ജൂൺ 18 വരെ അപേക്ഷിക്കാം. അപേക്ഷാഫോറം www.iihtvaranasi.edu.in എന്ന സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം.
യോഗ്യത: ഹാൻഡ്‍ലൂം ടെക്നോളജി/ഹാൻഡ്‍ലൂം ആൻഡ് ടെക്സ്റ്റൈൽ ടെക്നോളജി/ടെക്സ്റ്റൈൽ ടെക്നോളജി/ടെക്സ്റ്റൈൽ കെമിസ്ട്രി/ടെക്സ്റ്റൈൽ പ്രോസസിങ് ത്രിവത്സര ഡിപ്ലോമ അല്ലെങ്കിൽ ബി.എസ്‍സി (ശാസ്ത്ര വിഷയത്തിൽ) അല്ലെങ്കിൽ ബി.എസ്‍സി (ഹോം സയൻസ്) (പ്ലസ് ടുവിന് ഫിസിക്സും കെമിസ്ട്രിയും പഠിച്ചിരിക്കണം). യോഗ്യതാ പരീക്ഷയുടെ മാർക്ക് അടിസ്ഥാനമാക്കി കൗൺസലിങ് നടത്തിയാണ് പ്രവേശനം. ഒ.ബി.സി/എസ്.സി/എസ്.ടി/ഇ.ഡബ്ലിയു.എസ് വിഭാഗങ്ങൾക്ക് സംവരണമുണ്ട്. നിർദിഷ്ട ഫോറത്തിൽ തയാറാക്കിയ അപേക്ഷ, യോഗ്യതാ പരീക്ഷാ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, കമ്യൂണിറ്റിസർട്ടിഫിക്കറ്റ്, ടി.സി എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം താഴെ വിലാസത്തിൽ ലഭിക്കണം.
വിലാസം: The Director, Indian Institute of Handloom Technology, Chowkaghat, Varanasi-221002 (UP), Phone: 0542-2203833. പ്രവേശനം ലഭിച്ചാൽ പ്രതിമാസം 2500 രൂപ സ്റ്റൈപൻഡുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

