തിരുവനന്തപുരം: പോളിടെക്നിക് കോളജ് പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെൻറിൽ ഉൾപ്പെട്ടവർക്ക് പ്രവേശനത്തിനും രജിസ്ട്രേഷനുമുള്ള സമയം വെള്ളിയാഴ്ച വൈകീട്ട് നാലിന് അവസാനിക്കും. 2500 പേർ ഇതിനകം പ്രവേശനംനേടി. 4500 പേർ ഉയർന്ന ഒാപ്ഷനുകൾക്ക് രജിസ്റ്റർ ചെയ്തു. അവശേഷിക്കുന്ന സീറ്റുകളിലേക്കുള്ള രണ്ടാം അലോട്ട്മെൻറ് 11ന് പ്രസിദ്ധീകരിക്കും.
അലോട്ട്മെൻറ് പ്രകാരം 13 വരെ പ്രവേശനത്തിനും രജിസ്ട്രേഷനും അവസരമുണ്ട്. ജൂലൈ 17നാണ് മൂന്നാമത്തെ അലോട്ട്മെൻറ്. 20 വരെ രജിസ്ട്രേഷനും പ്രവേശനത്തിനും സമയമുണ്ട്. ജൂലൈ 18ന് ക്ലാസുകൾ തുടങ്ങും. 24ന് നാലാമത്തെ അലോട്ട്മെൻറ് പ്രസിദ്ധീകരിക്കുകയും 28വരെ പ്രവേശനം നേടുകയും ചെയ്യാം.
നാലാമത്തെ അലോട്ട്മെൻറിൽ ഉൾെപ്പട്ടവർ ബന്ധപ്പെട്ട കോളജിൽ നിർബന്ധമായും പ്രവേശനം നേടണം. അവശേഷിക്കുന്ന സീറ്റുകളിലേക്ക് 31ന് പോളിടെക്നിക് കോളജുകൾക്ക് സ്േപാട്ട് അലോട്ട്മെൻറിലൂടെ പ്രവേശനം നടത്താം. ഒന്നാമത്തെ അലോട്ട്മെൻറിൽ കെമിക്കൽ ബ്രാഞ്ചിലാണ് കൂടുതൽ കുട്ടികൾ താൽപര്യം പ്രകടിപ്പിച്ചത്. സ്റ്റേറ്റ്മെറ്റിൽ 3932 റാങ്ക് വരെയുള്ളവർ കെമിക്കൽ ബ്രാഞ്ചിൽ പ്രവേശനംനേടി.