Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightപോളിടെക്‌നിക് പ്രവേശം: ...

പോളിടെക്‌നിക് പ്രവേശം: നാലാം അലോട്ട്‌മെൻറിനുള്ള പുനര്‍ രജിസ്‌ട്രേഷന്‍

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം: പോ​ളി​ടെ​ക്‌​നി​ക്കു​ക​ളി​ലേ​ക്കു​ള്ള മൂ​ന്നാ​മ​ത്തെ അ​ലോ​ട്ട്‌​മ​െൻറ്​ വ്യാ​ഴാ​ഴ്​​ച അ​ഞ്ചി​ന്​ അ​വ​സാ​നി​ക്കും. അ​പ്പോ​ള്‍ ത​ന്നെ ഓ​രോ​വി​ഭാ​ഗ​ത്തി​ലു​മു​ള്ള ഒ​ഴി​വു​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കും.  www.polyadmission.org വെ​ബ്സൈ​റ്റി​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ണ്.  നാ​ലാ​മ​ത്തെ അ​ലോ​ട്ട്‌​മ​െൻറി​നു​വേ​ണ്ടി ഇ​തേ​വ​രെ അ​ഡ്മി​ഷ​ന്‍ ല​ഭി​ക്കാ​ത്ത​തും ഇ​നി അ​ഡ്മി​ഷ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​മാ​യ എ​ല്ലാ​വ​രും വീ​ണ്ടും ആ​പ്ലി​ക്കേ​ഷ​ന്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പോ​യി  ര​ജി​സ്‌​ട്രേ​ഷ​ന്‍ പു​തു​ക്കു​ക​യും അ​വ​ര്‍ക്ക് ഇ​പ്പോ​ഴ​ത്തെ ഒ​ഴി​വ​നു​സ​രി​ച്ച്  കി​ട്ടാ​ന്‍ സാ​ധ്യ​ത​യു​ള്ള  ബ്രാ​ഞ്ചു​ക​ളി​ല്‍ മാ​ത്രം ഓ​പ്ഷ​ന്‍ നി​ല​നി​ര്‍ത്തു​ക​യും മ​റ്റു​ള്ള​വ റ​ദ്ദാ​ക്ക​​​ു​ക​യും വേ​ണം. ചേ​ര്‍ത്ത​ല ഗ​വ. പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ല്‍ പു​തു​താ​യി ആ​രം​ഭി​ച്ച ക​മ്പ്യൂ​ട്ട​ര്‍ എ​ൻ​ജി​നീ​യ​റി​ങ്​ ബ്രാ​ഞ്ചി​ന് ഓ​പ്ഷ​ന്‍ ന​ല്‍കാം. 

ഒ​ഴി​വു​ള്ള​തും കി​ട്ടാ​ന്‍ സാ​ധ്യ​ത​യു​ള്ള​തു​മാ​യ ബ്രാ​ഞ്ചു​ക​ള്‍ക്ക് മാ​ത്രം ഓ​പ്ഷ​ന്‍ ന​ല്‍കി​യാ​ല്‍ മ​തി​യാ​കും. അ​ലോ​ട്ട്‌​മ​െൻറ്​ കി​ട്ടി​യാ​ല്‍ നി​ര്‍ബ​ന്ധ​മാ​യും ല​ഭി​ച്ച ബ്രാ​ഞ്ചി​ലും സ്ഥാ​പ​ന​ത്തി​ലും പ്ര​വേ​ശ​നം​നേ​ടേ​ണ്ടി​വ​രും. ഇ​തു​വ​രെ സ​ര്‍ട്ടി​ഫി​ക്ക​റ്റ് ന​ല്‍കി​യും അ​ല്ലാ​തെ​യും ഉ​യ​ര്‍ന്ന ഓ​പ്ഷ​നു​ക​ള്‍ നി​ല​നി​ര്‍ത്തി ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​വ​ര്‍ക്ക്​ ഒ​ഴി​വു​ക​ള്‍ അ​നു​സ​രി​ച്ച് അ​വ​രു​ടെ ഉ​യ​ര്‍ന്ന ഓ​പ്ഷ​നു​ക​ള്‍ പു​നഃ​ക്ര​മീ​ക​രി​ക്കു​ക​യോ റ​ദ്ദാ​ക്കു​ക​യോ ചെ​യ്യാം. 
ചേ​ര്‍ത്ത​ല ഗ​വ. പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ല്‍ ആ​രം​ഭി​ച്ച ക​മ്പ്യൂ​ട്ട​ര്‍ എ​ൻ​ജി​നീ​യ​റി​ങ്​ ബ്രാ​ഞ്ചും ആ​വ​ശ്യ​മെ​ങ്കി​ല്‍ അ​വ​ര്‍ക്ക് ഉ​യ​ര്‍ന്ന  ഓ​പ്ഷ​നാ​യി ന​ല്‍കാം. ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​വ​ര്‍ക്ക് അ​ലോ​ട്ട്‌​മ​െൻറി​ല്‍ ല​ഭി​ച്ചി​രി​ക്കു​ന്ന ബ്രാ​ഞ്ചി​ലും സ്ഥാ​പ​ന​ത്തി​ലും നി​ര്‍ബ​ന്ധ​മാ​യും പ്ര​വേ​ശ​നം നേ​ടേ​ണ്ടി​വ​രും. ഇ​നി​യും ഇ​ഷ്​​ട​പ്പെ​ട്ട അ​ലോ​ട്ട്‌​മ​െൻറു​ക​ള്‍ ല​ഭി​ക്കാ​ന്‍ സാ​ധ്യ​ത​യി​ല്ലാ​ത്ത​വ​ര്‍ക്ക് പു​ന​ര്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​മ​യ​ത്തു​ത​ന്നെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ക്യാ​ന്‍സ​ല്‍ ചെ​യ്യാം. അ​വ​ര്‍ അ​ഡ്മി​ഷ​ന്‍ പ്രോ​സ​സി​ല്‍നി​ന്ന്​ പു​റ​ത്താ​കും. 

ഇ​പ്പോ​ള്‍ പ്ര​വേ​ശ​നം നേ​ടി​യ​വ​ര്‍ക്ക് ചേ​ര്‍ത്ത​ല ഗ​വ. പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ലെ ക​മ്പ്യൂ​ട്ട​ര്‍ എ​ൻ​ജി​നീ​യ​റി​ങ്​ ബ്രാ​ഞ്ച് ഉ​യ​ര്‍ന്ന ഓ​പ്ഷ​നാ​യി ന​ല്‍കു​വാ​നു​ള്ള അ​വ​സ​ര​മു​ണ്ട്. നാ​ലാ​മ​ത്തെ അ​ലോ​ട്ട്‌​മ​െൻറ്​ ആ​ഗ​സ്​​റ്റ്​ എ​ട്ടി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും. ആ​ഗ​സ്​​റ്റ്​ എ​ട്ട്, ഒ​മ്പ​ത്, പ​ത്ത് തീ​യ​തി​ക​ളി​ല്‍ പ്ര​വേ​ശ​നം​നേ​ടാം.
Show Full Article
TAGS:polytechnic admission re registration fourth allotment 
Web Title - polytechnic admission: re registration for fourth allotment
Next Story