തിരുവനന്തപുരം: പോളിടെക്നിക് പ്രവേശനത്തിെൻറ ആദ്യ അലോട്ട്മെൻറും അന്തിമ റാങ്ക് ലിസ്റ്റും ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. www.polyadmission.org എന്ന വെബ്സൈറ്റില് ലഭിക്കും. ബ്രാഞ്ച് മാറ്റമോ സ്ഥാപനമാറ്റമോ ലഭ്യമാകില്ല.
രാവിലെ 10 മുതല് 21ന് വൈകീട്ട് അഞ്ചുവരെ പ്രവേശനം നേടാം. അലോട്ട്മെൻറ് കിട്ടുന്ന മുറക്ക് അഡ്മിഷന് നേടാം. കിട്ടിയ ഓപ്ഷന് നിലനിര്ത്തി ഉയര്ന്ന ഓപ്ഷനുകള്ക്ക് ശ്രമിക്കണമെങ്കില് ഗവൺമെൻറ്/എയിഡഡ് പോളിടെക്നിക്കുകളില് പോയി ടി.സി ഒഴികെയുള്ള അസ്സല് സര്ട്ടിഫിക്കറ്റുകളും (അപേക്ഷയോടൊപ്പം സമര്പ്പിച്ച പകര്പ്പുകളുടെ ഒറിജിനല്) സമര്പ്പിച്ച് രജിസ്റ്റര് ചെയ്യാം.
അവര്ക്ക് പ്രവേശനം ലഭിക്കുന്ന മുറക്ക് മേല്പ്പറഞ്ഞരീതിയില് അഡ്മിഷന് ലഭിച്ച സ്ഥാപനങ്ങളില് പോയി ടി.സി, രജിസ്ട്രേഷന് സ്ലിപ് എന്നിവ സഹിതം മുഴുവന് ഫീസും അടച്ച് പ്രവേശനം നേടാം. രജിസ്റ്റര് ചെയ്ത വിദ്യാർഥികള്ക്ക് അടുത്ത അലോട്ട്മെൻറുകളില് ഉയര്ന്ന ഓപ്ഷനുകള് ലഭ്യമായാല് പ്രവേശനം നേടാം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2017 9:52 PM GMT Updated On
date_range 2017-07-18T03:22:21+05:30പോളിടെക്നിക് അഡ്മിഷന്: ആദ്യ അലോട്ട്മെൻറ് ഇന്ന്
text_fieldsNext Story