Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപോളി പ്രവേശനം: ഒന്നാം...

പോളി പ്രവേശനം: ഒന്നാം അലോട്ട്‌മെന്റായി

text_fields
bookmark_border
polytechnic admission
cancel
camera_alt

representational image

തി​രു​വ​ന​ന്ത​പു​രം: പോ​ളി​ടെ​ക്‌​നി​ക് ഡി​പ്ലോ​മ പ്ര​വേ​ശ​ന​ത്തി​ന്റെ അ​ന്തി​മ റാ​ങ്ക് ലി​സ്റ്റും ഒ​ന്നാം അ​ലോ​ട്ട്‌​മെ​ന്റ് ലി​സ്റ്റും പ്ര​സി​ദ്ധീ​ക​രി​ച്ചു. www.polyadmission.org ൽ ​ആ​പ്ലി​ക്കേ​ഷ​ൻ ന​മ്പ​ർ, ര​ജി​സ്‌​ട്രേ​ഷ​ൻ ന​മ്പ​ർ, മൊ​ബൈ​ൽ ന​മ്പ​ർ ഇ​വ​യി​ലേ​തെ​ങ്കി​ലും ഒ​ന്നും ജ​ന​ന തീ​യ​തി​യും ന​ൽ​കി 'check your allotment' , 'check your Rank' എ​ന്നീ ലി​ങ്കു​ക​ൾ വ​ഴി പ​രി​ശോ​ധി​ക്കാം.

ഓ​പ്ഷ​ൻ ല​ഭി​ക്കു​ന്ന​വ​ർ അ​ലോ​ട്ട്‌​മെ​ന്റ് ല​ഭി​ച്ച കോ​ള​ജി​ൽ അ​സ്സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഹാ​ജ​രാ​യി ഫീ​സ് അ​ട​ച്ച് പ്ര​വേ​ശ​നം നേ​ട​ണം. ഇ​പ്പോ​ൾ ല​ഭി​ച്ച അ​ലോ​ട്ട്‌​മെ​ന്റ് നി​ല​നി​ർ​ത്തി ഉ​യ​ർ​ന്ന ഓ​പ്ഷ​നു​ക​ളി​ലേ​ക്കു് മാ​റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഏ​റ്റ​വു​മ​ടു​ത്ത ഗ​വ​ൺ​മെ​ന്റ് / എ​യ്ഡ​ഡ് പോ​ളി​ടെ​ക്‌​നി​ക്കി​ൽ അ​സ്സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഹാ​ജ​രാ​യി വെ​രി​ഫി​ക്കേ​ഷ​ൻ ന​ട​ത്തി (സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ തി​രി​കെ ന​ൽ​കും) ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

ഇ​വ​ർ ര​ണ്ടാം അ​ലോ​ട്ട്‌​മെ​ന്റി​ൽ പ്ര​വേ​ശ​നം നേ​ടി​യി​ല്ലെ​ങ്കി​ൽ അ​ലോ​ട്ട്‌​മെ​ന്റ് റ​ദ്ദാ​കും. ല​ഭി​ച്ച അ​ലോ​ട്ട്‌​മെൻറി​ൽ താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​വ​രും ഉ​യ​ർ​ന്ന ഓ​പ്ഷ​ൻ മാ​ത്രം പ​രി​ഗ​ണി​ക്കു​ന്ന​വ​രും നി​ല​വി​ൽ ഒ​ന്നും ചെ​യ്യേ​ണ്ട​തി​ല്ല. അ​വ​ർ​ക്ക് നി​ല​വി​ൽ ല​ഭി​ച്ച അ​ലോ​ട്ട്‌​മെ​ന്റ് ന​ഷ്ട​പ്പെ​ടും. അ​ഡ്മി​ഷ​ൻ എ​ടു​ക്കാ​നോ ര​ജി​സ്റ്റ​ർ ചെ​യ്യാ​നോ താ​ൽ​പ​ര്യ​മു​ള്ള​വ​ർ ആ​ഗ​സ്റ്റ് ര​ണ്ടി​നു വൈ​കീ​ട്ട് നാ​ലി​ന് മു​മ്പ് പൂ​ർ​ത്തി​യാ​ക്ക​ണം. അ​ലോ​ട്ട്‌​മെ​ന്റ് ല​ഭി​ച്ച​വ​ർ​ക്ക് ഉ​യ​ർ​ന്ന ഓ​പ്ഷ​നു​ക​ൾ ഓ​ൺ​ലൈ​നാ​യി പു​നഃ​ക്ര​മീ​ക​ര​ണം ന​ട​ത്താം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poly admission
News Summary - Poly Admission-first Allotment
Next Story