Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്ലസ്ടു: എ പ്ലസിൽ...

പ്ലസ്ടു: എ പ്ലസിൽ മുന്നിൽ മലപ്പുറം, ആൺകുട്ടികളെ കടത്തിവെട്ടി പെൺകരുത്ത്; വിജയശതമാനത്തിൽ മുന്നിൽ എറണാകുളം

text_fields
bookmark_border
plus two
cancel
camera_alt

പ്ലസ് ​ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ തിരുവനന്തപുരം മണക്കാട്​ ഗവ. സ്കൂളിലെ കുട്ടികൾ 1199 മാർക്ക്​ നേടിയ ഷിഫാനയെ എടുത്തുയർത്തി ആഹ്ലാദം പങ്കിടുന്നു (ഫോട്ടോ: പി.ബി. ബിജു)

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയവർ മലപ്പുറം ജില്ലയിൽ. 4,735 വിദ്യാർഥികളാണ് ജില്ലയിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയത്. സംസ്ഥാനത്ത് ആകെ 30,145 പേരാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചത്. ഇതിൽ 22,663 പേർ പെൺകുട്ടികളാണ്. 7,482 ആൺകുട്ടികളും. ആൺകുട്ടികളേക്കാൾ മൂന്നിരട്ടിയാണ് പെൺകുട്ടികളുടെ എണ്ണം.

സയൻസ് വിഷയത്തിൽ 22,772 പേരും ഹ്യൂമാനിറ്റീസിൽ 2,863 പേരും കോമേഴ്സിൽ 4,510 പേരും ഫുൾ എപ്ലസ് നേടി. 2,20,224 ആണ്‍കുട്ടികളും 2,14,323 പെണ്‍കുട്ടികള്ളുമടക്കം ആകെ 4,34,547 കുട്ടികളാണ് പരീക്ഷ എഴുതിയത്.

വിജയശതമാനം ഏറ്റവും കൂടിയ ജില്ല: എറണാകുളം 83.09%. കുറഞ്ഞ ജില്ല: കാസർകോട് 71.09%.

നൂറു ശതമാനം വിജയം കരസ്ഥമാക്കിയ സ്കൂളുകളുടെ എണ്ണം: 57

സര്‍ക്കാര്‍ സ്കൂളുകള്‍ 6

എയ്ഡഡ് സ്കൂളുകള്‍ 19

അണ്‍ എയ്ഡഡ് സ്കൂളുകള്‍ 22

സ്പെഷ്യല്‍ സ്കൂളുകള്‍ 10

ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ ജില്ല: മലപ്പുറം (64,426)

ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ ജില്ല -വയനാട് (9,440)

മുഴുവന്‍ സ്കോർ ലഭിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം (1200 ൽ 1200 നേടിയവർ) -41

ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്ക് സജ്ജരാക്കിയ സ്കൂള്‍ -എസ്.വി ഹയര്‍സെക്കന്ററി സ്കൂള്‍ പാലേമേട്, മലപ്പുറം (785 പേര്‍)

ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്ക് സജ്ജരാക്കിയ സര്‍ക്കാര്‍ സ്കൂള്‍ -രാജാസ് ജി.എച്ച്.എസ്. എസ് കോട്ടക്കല്‍, മലപ്പുറം

712 പേര്‍

SC വിഭാഗത്തിൽ പരീക്ഷ എഴുതിയവർ -34,051, വിജയിച്ചവർ 19,719. വിജയ ശതമാനം: 57.91.

ആകെ 2002 (രണ്ടായിരത്തി രണ്ട്) സ്കൂളുകളില്‍ നിന്ന് റഗുലര്‍ വിഭാഗത്തില്‍ 3,70,642 പേര്‍ പരീക്ഷ എഴുതി. 2,88,394 പേർ ഉപരി പഠനത്തിന് യോഗ്യത നേടി. വിജയം 77.81 ശതമാനം. മുന്‍ വര്‍ഷം ഇത് 78.69 ശതമാനം ആയിരുന്നു.

വിശദമായ ഫലം

റഗുലര്‍ സ്കൂള്‍ ഗോയിംഗ്:

ആകെ കുട്ടികള്‍-3,70,642.

ആണ്‍കുട്ടികള്‍- 1,79,952

ജയിച്ചവർ - 1,23,160

വിജയ ശതമാനം – 68.44%

പെണ്‍കുട്ടികള്‍- 1,90,690

ജയിച്ചവർ - 1,65,234

വിജയ ശതമാനം – 86.65%

സയന്‍സ് ഗ്രൂപ്പ്: പരീക്ഷ എഴുതിയവരുടെ എണ്ണം- 1,89,263

ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍- 1,57,561

വിജയ ശതമാനം -83.25

ഹ്യൂമാനിറ്റീസ് ഗ്രൂപ്പ്: പരീക്ഷ എഴുതിയവരുടെ എണ്ണം-74,583

ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍-51,578

വിജയ ശതമാനം – 69.16

കോമേഴ്സ് ഗ്രൂപ്പ്: പരീക്ഷ എഴുതിയവരുടെ എണ്ണം-1,06,796

ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍- 79,255

വിജയ ശതമാനം-74.21

സ്കൂള്‍ വിഭാഗമനുസരിച്ച്:

സര്‍ക്കാര്‍ സ്കൂള്‍: പരീക്ഷ എഴുതിയവരുടെ എണ്ണം- 1,63,904

ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍- 1,20,027

വിജയ ശതമാനം- 73.23

എയിഡഡ് സ്കൂള്‍: പരീക്ഷ എഴുതിയവരുടെ എണ്ണം – 1,82,409

ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ - 1,49,863

വിജയ ശതമാനം- 82.16

അണ്‍ എയിഡഡ് സ്കൂള്‍

പരീക്ഷ എഴുതിയവരുടെ എണ്ണം- 23,998

ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ - 18,218

വിജയ ശതമാനം- 75.91

സ്പെഷ്യല്‍ സ്കൂള്‍

പരീക്ഷ എഴുതിയവരുടെ എണ്ണം- 331

ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍- 286

വിജയ ശതമാനം- 86.40

ടെക്നിക്കല്‍ ഹയര്‍സെക്കന്ററി സ്കൂള്‍

ആകെ കുട്ടികള്‍- 1,481

ആണ്‍കുട്ടികള്‍-1,051

പെണ്‍കുട്ടികള്‍-430

ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍- 1,048

വിജയ ശതമാനം- 70.76

എല്ലാ വിഷയങ്ങള്‍ക്കും A പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം- 72

കേരള കലാമണ്ഡലം ആര്‍ട് ഹയര്‍ സെക്കന്ററി സ്കൂള്‍

ആകെ കുട്ടികള്‍-56

ആണ്‍കുട്ടികള്‍ - 31

പെണ്‍ കുട്ടികള്‍- 25

ഉപരി പഠനത്തിന് യോഗ്യരായ കുട്ടികളുടെ എണ്ണം- 45

വിജയ ശതമാനം - 80.36

എല്ലാ വിഷയങ്ങള്‍ക്കും A പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം- 2

സ്കോള്‍ കേരള

ആകെ കുട്ടികള്‍- 28,561

ആണ്‍കുട്ടികള്‍- 16,375

പെണ്‍കുട്ടികള്‍- 12,186

ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍- 13,288

വിജയ ശതമാനം- 46.52

എല്ലാ വിഷയങ്ങള്‍ക്കും A പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം- 447

പ്രൈവറ്റ് കംപാര്‍ട്ട്മെന്റൽ

ആകെ കുട്ടികള്‍- 33,807

ആണ്‍കുട്ടികള്‍-22,814

പെണ്‍കുട്ടികള്‍- 10,993

ഉപരി പഠനത്തിന് യോഗ്യത നേടിയവര്‍- 7,251

വിജയ ശതമാനം- 21.45

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plus Two ResultErnakulam NewsFull A plusMalappuram News
News Summary - Plus Two: Malappuram leads in Full A Plus, Ernakulam leads in pass percentage
Next Story