Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്ലസ്​ ടു കെമിസ്​ട്രി;...

പ്ലസ്​ ടു കെമിസ്​ട്രി; മൂല്യനിർണയത്തിന് വിദഗ്​ധസമിതി, ഭേദഗതി വരുത്തിയ ഉത്തരസൂചിക

text_fields
bookmark_border
പ്ലസ്​ ടു കെമിസ്​ട്രി; മൂല്യനിർണയത്തിന് വിദഗ്​ധസമിതി, ഭേദഗതി വരുത്തിയ ഉത്തരസൂചിക
cancel
Listen to this Article

തിരുവനന്തപുരം: പ്ലസ്​ ടു കെമിസ്​ട്രി പരീക്ഷ മൂല്യനിർണയത്തിന്​ സർക്കാർ നിയോഗിച്ച വിദഗ്​ധസമിതി പരിഷ്​കരിച്ചുനൽകിയ ഉത്തരസൂചിക പ്രസിദ്ധീകരിച്ചപ്പോൾ മൂല്യനിർണയത്തിനായി നൽകിയ ആദ്യ സൂചികയിൽ വ്യാപക മാറ്റം. ആകെയുള്ള 36 ചോദ്യങ്ങളിൽ 18 എണ്ണത്തിലും വിദഗ്​ധസമിതി ഭേദഗതി വരുത്തുകയോ കൂട്ടിച്ചേർക്കൽ നടത്തുകയോ ചെയ്​തു. എട്ട്​ ചോദ്യങ്ങൾക്ക്​ ഒന്നിലധികം രീതിയിൽ ശരിയുത്ത​രമെഴുതാമെന്നും വ്യക്തമായി. വിദഗ്​ധസമിതി സമർപ്പിച്ച ​സൂചിക അംഗീകരിച്ച വിദ്യാഭ്യാസവകുപ്പ്​ ഇതുപ്രകാരമുള്ള മൂല്യനിർണയം ബുധനാഴ്​ചമുതൽ ആരംഭിക്കാൻ നിർദേശം നൽകി.

ഇതോടെ മൂന്ന്​ ദിവസം കെമിസ്​ട്രി അധ്യാപകർ മൂല്യനിർണയം ബഹിഷ്​കരിച്ചതുമൂലമുണ്ടായ പ്രതിസന്ധിക്ക്​ പരിഹാരമായി. ചോദ്യകർത്താവ്​ നൽകിയ സൂചികയിൽ വ്യാപക പിഴവുണ്ടെന്ന്​ വിദഗ്​ധസമിതി തയാറാക്കിയ സൂചികയിലൂടെ വ്യക്തമാകുകയും ചെയ്​തു.​ ഉത്തര​ത്തിൽ അക്ഷരത്തെറ്റ്​ കടന്നുകൂടിയ 13ാമത്തെ ചോദ്യത്തിന്​ ഏത്​ ഉത്തരമെഴുതിയാലും മാർക്ക്​ നൽകാനും സമിതി നിർദേശിച്ചു. ഈ ചോദ്യത്തിന്​ ചോദ്യപ്പേപ്പറിൽ നൽകിയതിൽനിന്ന്​ വ്യത്യസ്​തമായ സ്​പെല്ലിങ്ങോടുകൂടിയ ഉത്തരമാണ്​ സൂചികയിൽ ചോദ്യകർത്താവ്​ നൽകിയത്. ഇതിന്​ പുറമെ പല ചോദ്യങ്ങളും ഒന്നിൽകൂടുതൽ പിരിവുകൾ ഉള്ളവയാണ്​. ഇവക്ക്​ ഒന്നിലധികം രീതിയിൽ ഉത്തരമെഴുതാനുള്ളതും വിദഗ്​ധസമിതിയുടെ സൂചികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​.

മൾട്ടിപ്പിൾ ചോയ്​സ്​ ചോദ്യങ്ങളിൽ ഉത്തരം അതുപ്രകാരം പകർത്തിയെഴുതിയാൽ മാത്രമേ ചോദ്യകർത്താവി​ന്‍റെ സൂചികയിൽ മാർക്ക്​ നൽകാൻ വ്യവസ്ഥയുണ്ടായിരുന്നുള്ളൂ. എന്നാൽ, വിദഗ്​ധസമിതി തയാറാക്കിയ സൂചികയിൽ ശരിയുത്തരം എഴുതുകയോ ശരിയുത്തരത്തി​ന്‍റെ ഓപ്​ഷൻ ​നമ്പർ എഴുതുകയോ ചെയ്​താൽ മാർക്ക്​ നൽകണമെന്ന്​ ഭേദഗതി വരുത്തി. 13 ഹയർസെക്കൻഡറി അധ്യാപകരും മൂന്ന്​ കോളജ്​ അധ്യാപകരും ഉൾപ്പെട്ട വിദഗ്​ധസമിതി ചൊവ്വാഴ്​ച യോഗം ചേർന്നാണ്​ പുതിയ സൂചിക തയാറാക്കിയത്​. ബുധനാഴ്​ച രാവിലത്തെ സെഷൻ കെമിസ്​ട്രി അധ്യാപകർ പുതിയ സൂചിക പരിചയപ്പെടാൻ ഉപയോഗിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്​. മേയ്​ മൂന്നിന്​ തുടങ്ങാനിരുന്ന പ്രാക്​ടിക്കൽ പരീക്ഷകൾ മേയ്​ നാല്​ മുതൽ ക്രമീകരിക്കാൻ വിഷയങ്ങളുടെ ജില്ല ചീഫുമാർക്കും നിർദേശം നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plus two exam
News Summary - Plus two chemistry; Expert Committee for Evaluation, Amended Answer Index
Next Story