Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസ​പ്ലി​മെ​ന്‍റ​റി...

സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്റ് പ​ട്ടി​ക; സീ​റ്റി​നാ​യി കാ​ത്തി​രു​ന്ന​വ​ർ​ക്ക്​ തി​രി​ച്ച​ടി, ആ​കെ 1427 ഒ​ഴി​വു​ക​ൾ

text_fields
bookmark_border
plus one
cancel

മ​ല​പ്പു​റം: പ്ല​സ് വ​ൺ ര​ണ്ടാം​ഘ​ട്ട സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ്​ ഒ​ഴി​വ് പ​ട്ടി​ക പു​റ​ത്തു​വ​ന്ന​തോ​ടെ ജി​ല്ല​യി​ൽ ആ​കെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് 1427 ഒ​ഴി​വു​ക​ൾ. കൂ​ടു​ത​ൽ ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും സീ​റ്റു​ക​ൾ കു​റ​ഞ്ഞ​ത് അ​പേ​ക്ഷ​ക​രെ വ​ല​ക്കും. ആ​ദ്യ​ഘ​ട്ട സ​പ്ലി​മെ​ന്‍റ​റി​യി​ൽ മാ​ത്രം സീ​റ്റ് കി​ട്ടാ​തെ 10,985 അ​പേ​ക്ഷ​ക​രാ​ണ് പു​റ​ത്ത് നി​ൽ​ക്കേ​ണ്ടി വ​ന്നി​രു​ന്ന​ത്. പു​തി​യ പ​ട്ടി​ക വ​ന്ന​തോ​ടെ 9,558 അ​പേ​ക്ഷ​ക​ർ സീ​റ്റ് കി​ട്ടാ​തെ പു​റ​ത്താ​കും. കൂ​ടാ​തെ ഇ​തു​വ​രെ അ​പേ​ക്ഷ ന​ൽ​കാ​ൻ ക​ഴി​യാ​തി​രു​ന്ന​വ​ർ​ക്ക് ര​ണ്ടാം​ഘ​ട്ട സ​പ്ലി​മെ​ന്‍റ​റി ഘ​ട്ട​ത്തി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നും അ​വ​സ​ര​മു​ണ്ട്. ഇ​ത് കൂ​ടി പ​രി​ഗ​ണി​ച്ചാ​ൽ സീ​റ്റ് കി​ട്ടാ​ത്ത​വ​രു​ടെ എ​ണ്ണം ഇ​നി​യും ഉ​യ​രാ​നാ​ണ് സാ​ധ്യ​ത.

ആ​ദ്യ​ഘ​ട്ട സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്‌​മെ​ന്റി​ല്‍ 18,054 അ​പേ​ക്ഷ​ക​രി​ൽ 7,069 പേ​ര്‍ക്കാ​ണ് പ​ട്ടി​ക​യി​ൽ ഇടം ല​ഭി​ച്ചി​രു​ന്ന​ത്. ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്ന ഒ​ഴി​വ് പ​ട്ടി​ക​യി​ൽ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലാ​ണ് കൂ​ടു​ത​ൽ സീ​റ്റു​ക​ളു​ള്ള​ത്. ആ​കെ 691 സീ​റ്റു​ണ്ട്. സം​വ​ര​ണ സീ​റ്റു​ക​ളി​ലും ഒ​ഴി​വു​ണ്ട്. എ​സ്.​സി 172, സാ​മ്പ​ത്തി​ക സം​വ​ര​ണം 115, എ​സ്.​ടി 114, ഈ​ഴ​വ-​തീ​യ്യ-​ബി​ല്ല​വ 92, മു​സ്​​ലിം 80, ഒ.​ബി.​സി ഹി​ന്ദു 34, എ​ൽ.​സി 34, ധീ​ര​വ 23, വി​ശ്വ​ക​ർ​മ 23, ഭി​ന്ന​ശേ​ഷി 16, ഒ.​ബി.​സി ക്രി​സ്റ്റ്യ​ൻ 11, കു​ടും​ബി 11, കു​ശ​വ​ൻ 11 എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വു​ക​ൾ. വ്യാ​ഴാ​ഴ്ച മു​ത​ൽ പു​തി​യ അ​പേ​ക്ഷ ന​ൽ​കി തു​ട​ങ്ങി. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച് മ​ണി വ​രെ അ​വ​സ​ര​മു​ണ്ട്. എ​ന്നാ​ൽ ഏ​തെ​ങ്കി​ലും ​േക്വാ​ട്ട​യി​ൽ പ്ര​വേ​ശ​നം നേ​ടി​യ​വ​ർ​ക്കും അ​ലോ​ട്ട്മെ​ന്‍റ്​ ല​ഭി​ച്ചി​ട്ടും ഹാ​ജ​രാ​ക്ക​ത്ത​വ​ർ​ക്കും ഏ​തെ​ങ്കി​ലും ​േക്വാ​ട്ട​യി​ൽ പ്ര​വേ​ശ​നം നേ​ടി​യ ശേ​ഷം ടി.​സി വാ​ങ്ങി​യ​വ​ർ​ക്കും ഈ ​ഘ​ട്ട​ത്തി​ൽ അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യി​ല്ല. മു​ഖ്യ​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റി​ൽ ജി​ല്ല​യി​ൽ ആ​കെ 80,100 പേ​രാ​ണ് അ​പേ​ക്ഷി​ച്ച​ത്. ജി​ല്ല​യി​ല്‍ മു​ഖ്യ അ​ലോ​ട്ട്മെ​ന്‍റി​ൽ 45,994 പേ​ര്‍ക്കാ​ണ് അ​വ​സ​രം ന​ല്‍കി​യ​ത്.

Show Full Article
TAGS:plus one supplementary allotment 
News Summary - Plus One Two Phase Supplementary Allotment Vacancy List
Next Story