Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്ലസ് വൺ ട്രയൽ...

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ്: മലപ്പുറത്ത് പകുതിയിലേറെ വിദ്യാർഥികൾ പുറത്ത്

text_fields
bookmark_border
പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ്: മലപ്പുറത്ത് പകുതിയിലേറെ വിദ്യാർഥികൾ പുറത്ത്
cancel

മ​ല​പ്പു​റം: പ്ല​സ് വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​ന്റെ ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്റ് പ​ട്ടി​ക ​​പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ മ​ല​പ്പു​റം ജി​ല്ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ൽ പ​കു​തി​യി​ലേ​റെ പേ​ർ പു​റ​ത്ത്. 40,373 പേ​ർ​ക്കാ​ണ് ജി​ല്ല​യി​ൽ ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ച​ത്. മ​റ്റ് ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള 8198 പേ​രു​ൾ​പ്പെ​ടെ പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​ന് ഏ​ക​ജാ​ല​കം വ​ഴി ജി​ല്ല​യി​ൽ അ​പേ​ക്ഷി​ച്ച​ത് 82,665 പേ​രാ​ണ്. 42,292 പേ​രാ​ണ് ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്റ് ല​ഭി​ക്കാ​ത്ത​വ​രാ​യി ജി​ല്ല​യി​ലു​ള്ള​ത്.

ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​നാ​യു​ള്ള 410 ഉ​ൾ​പ്പെ​ടെ 57,695 സീ​റ്റാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​നു​ള്ള 26,701 സീ​റ്റി​ലും മു​സ്‍ലിം വി​ഭാ​ഗ​ത്തി​ന്റെ 2999 സീ​റ്റി​ലും അ​ലോ​ട്ട്മെ​ന്റാ​യി. സം​വ​ര​ണ വി​ഭാ​ഗ​ത്തി​ലു​ൾ​പ്പെ​ടെ 17,322 സീ​റ്റു​ക​ൾ ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്റി​ൽ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു​ണ്ട്. കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​ത് എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ത്തി​ലും സാ​മ്പ​ത്തി​ക പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ലു​മാ​ണ്.

അ​പേ​ക്ഷ​ക​രു​ടെ അ​ലോ​ട്ട്മെ​ന്റ് ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത സൂ​ചി​പ്പി​ക്കു​ന്ന​താ​ണ് ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്റ്. ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്റി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​പേ​ക്ഷ​ക​ർ​ക്ക് ജൂ​ൺ പ​ത്തി​ന് വൈ​കീ​ട്ട് അ​ഞ്ച് വ​രെ തി​രു​ത്ത​ൽ വ​രു​ത്താം.

കാ​ൻ​ഡി​ഡേ​റ്റ് ലോ​ഗി​നി​ലെ Edit Application ലി​ങ്കി​ലൂ​ടെ ആ​വ​ശ്യ​മാ​യ തി​രു​ത്ത​ൽ/​ഉ​ൾ​പ്പെ​ടു​ത്ത​ൽ വ​രു​ത്തി പ​ത്തി​ന് വൈ​കീ​ട്ട് അ​ഞ്ചി​ന​കം ഫൈ​ന​ൽ ക​ൺ​ഫ​ർ​മേ​ഷ​ൻ ചെ​യ്യ​ണം. നേ​ര​ത്തേ ജൂ​ൺ മൂ​ന്നി​ന് വൈ​കീ​ട്ട് അ​ഞ്ചി​ന​കം ക​ൺ​ഫ​ർ​മേ​ഷ​ൻ ന​ൽ​കാ​ൻ ക​ഴി​യാ​തി​രു​ന്ന​വ​ർ​ക്കും ഈ ​ഘ​ട്ട​ത്തി​ൽ ഫൈ​ന​ൽ ക​ൺ​ഫ​ർ​മേ​ഷ​ൻ ന​ട​ത്തി അ​പേ​ക്ഷ സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​ക്കാം. ഒ​ന്നാം അ​ലോ​ട്ട്മെ​ന്റ് ജൂ​ൺ 15നാ​ണ്.

ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്റി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളു​ടെ വി​വ​രം

സം​വ​ര​ണ വി​ഭാ​ഗം, ആ​കെ സീ​റ്റ്, അ​ലോ​ട്ട്മെ​ന്റാ​യ​വ, ഒ​ഴി​വു​ക​ൾ

ഈ​ഴ​വ, തി​യ്യ, ബി​ല്ല​വ (ഇ.​ടി.​ബി) 3294-3253-41

എ​ൽ.​സി/​എ​സ്.​ഐ.​യു.​സി/​ആം​ഗ്ലോ ഇ​ന്ത്യ​ൻ 1288-48-1240

ക്രി​സ്ത്യ​ൻ (ഒ.​ബി.​സി) 439-36-403

ഹി​ന്ദു (ഒ.​ബി.​സി) 1288-660-628

എ​സ്.​സി 8127-4451-3676

എ​സ്.​ടി 5357-202-5155

ഭി​ന്ന​ശേ​ഷി​ക്കാ​ർ 1058-604-454

​ൈബ്ല​ൻ​ഡ് 281-24-257

ധീ​വ​ര 849-15-834

വി​ശ്വ​ക​ർ​മ 849-838-11

കു​ശ​വ​ൻ ആ​ൻ​ഡ് റി​​ലേ​റ്റ​ഡ് 439-87-352

കു​ടും​ബി 439-0-439

സാ​മ്പ​ത്തി​ക പി​ന്നാ​ക്ക​ക്കാ​ർ 4287-455-3832

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala GovtStudentsplus one allotmentKerala education departmenttrial allotment
News Summary - Plus One trial allotment: More than half of the students in Malappuram are out
Next Story