Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്ലസ്​ വൺ ട്രയൽ...

പ്ലസ്​ വൺ ട്രയൽ അലോട്ട്​മെന്‍റ്​: ഒഴിവുള്ളതിൽ ഭൂരിഭാഗവും സംവരണ സീറ്റുകൾ; മുന്നാക്ക സംവരണത്തിൽ 11,763 സീറ്റൊഴിവ്

text_fields
bookmark_border
പ്ലസ്​ വൺ ട്രയൽ അലോട്ട്​മെന്‍റ്​: ഒഴിവുള്ളതിൽ ഭൂരിഭാഗവും സംവരണ സീറ്റുകൾ; മുന്നാക്ക സംവരണത്തിൽ 11,763 സീറ്റൊഴിവ്
cancel

തിരുവനന്തപുരം: പ്ലസ്​ വൺ ട്രയൽ അലോട്ട്​മെന്‍റിൽ ഒഴിഞ്ഞുകിടക്കുന്നതിൽ ഭൂരിഭാഗം സീറ്റുകളും സംവരണ ക്വോട്ടയിൽ. ജനറൽ മെറിറ്റിൽ ആകെയുള്ള 1,56,055 സീറ്റുകളിൽ 56 എണ്ണത്തിൽ മാത്രമാണ്​ ഒഴിവുള്ളത്​.

ഏകജാലക പ്രവേശനത്തിന്​ ലഭ്യമായ 3,15,093 സീറ്റുകളിൽ 2,44,796 ലേക്കാണ്​ ട്രയൽ ഘട്ടത്തിൽ അലോട്ട്​മെന്‍റായത്​. 72,220 സീറ്റുകളാണ്​ ഒഴിവുള്ളത്​. ഇവയിൽ 56 സീറ്റുകൾ ഒഴികെയുള്ളവ വിവിധ സംവരണ സീറ്റുകളാണ്​. സമീപകാലത്ത്​ നിലവിൽ വന്ന ഇ.ഡബ്ല്യു.എസ്​ സംവരണത്തിനായി നീക്കിവെച്ച 19,758 സീറ്റുകളിൽ 11,763 എണ്ണം ട്രയൽ ഘട്ടത്തിൽ ഒഴിഞ്ഞുകിടക്കുകയാണ്​. എസ്​.സി വിഭാഗത്തിനുള്ള 46,240 സീറ്റുകളിൽ 15214 എണ്ണവും എസ്​.ടി വിഭാഗത്തിനുള്ള 30,988 സീറ്റുകളിൽ 27,160 എണ്ണവും ഒഴിഞ്ഞുകിടക്കുന്നു​. ആദ്യ രണ്ട്​ അലോട്ട്​മെന്‍റുകൾക്കുശേഷം മൂന്നാം അലോട്ട്​മെന്‍റിൽ ഒഴിവുള്ള സംവരണ സീറ്റുകൾ മെറിറ്റ്​ സീറ്റുകളാക്കി അലോട്ട്​മെന്‍റ്​ നടത്തും. ആദ്യ രണ്ട്​ അലോട്ട്​മെന്‍റിലും സംവരണ സീറ്റുകളിൽ ഭൂരിഭാഗവും ഒഴിഞ്ഞുകിടക്കും.

അതേസമയം, എയ്​ഡഡ്​ സ്കൂളുകളിലെ കമ്യൂണിറ്റി ക്വോട്ട സീറ്റുകളിലേക്കുള്ള പ്രവേശനം ഇത്തവണ മൂന്ന്​ അലോട്ട്​മെന്‍റുകൾക്കുശേഷം നടത്താനാണ്​ തീരുമാനം. കഴിഞ്ഞവർഷം ഏകജാലകത്തിന്‍റെ രണ്ട്​ ​അലോട്ട്​മെന്‍റുകൾ പൂർത്തിയായ ശേഷമായിരുന്നു സ്കൂൾ തലത്തിലുള്ള കമ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനം നടന്നിരുന്നത്​. മൂന്നാം അലോട്ട്​മെന്‍റിന്​ മുമ്പ്​ കമ്യൂണിറ്റി ക്വോട്ട പ്രവേശനം നടത്തുന്നത് കൂടുതൽ വിദ്യാർഥികൾക്ക്​​ മെറിറ്റിൽ പ്രവേശനം നേടാനുള്ള അവസരം തടയുന്നെന്ന്​ പരാതി ഉയർന്നിരുന്നു. ഇതുകൂടി പരിഗണിച്ചാണ് മൂന്നാം അലോട്ട്​​മെന്‍റിനുശേഷം കമ്യൂണിറ്റി ക്വോട്ട പ്രവേശനം നടത്താൻ തീരുമാനിച്ചത്​. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:higher secondaryplus oneplus one admissiontrial allotment
News Summary - Plus One Trial Allotment Out; Most Vacant Seats Are in Reservation Categories
Next Story