തിരുവനന്തപുരം: പ്ലസ് വൺ സപ്ലിമെൻററി അലോട്ട്മെൻറിനുശേഷമുള്ള ഒഴിവുകളിലേക്ക് ജില്ല/ ജില്ലാന്തര സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെൻറിന് ഒക്ടോബർ 27ന് രാവിലെ 10 മുതൽ 30ന് വൈകീട്ട് അഞ്ചുവരെ ഒാൺലൈനായി അപേക്ഷ സമർപ്പിക്കാം.
ഇതുവരെ ഏകജാലകസംവിധാനത്തിൽ മെറിറ്റ് േക്വാട്ടയിലോ സ്പോർട്സ് േക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് മാത്രമേ ട്രാൻസ്ഫറിനായി അപേക്ഷിക്കാനാവൂ. ഒന്നാം ഓപ്ഷനിൽ പ്രവേശനം നേടിയവർക്കും അപേക്ഷിക്കാം.
ഭിന്നശേഷി വിഭാഗത്തിലുള്ള അപേക്ഷകർക്ക് അധിക സീറ്റ് സൃഷ്ടിച്ച് അലോട്ട്മെൻറ് അനുവദിച്ചിട്ടുള്ളതിനാൽ അത്തരം വിദ്യാർഥികൾക്ക് സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറിന് അപേക്ഷിക്കാൻ സാധിക്കില്ല.
ട്രാൻസ്ഫർ അലോട്ട്മെൻറിനായി കാൻഡിഡേറ്റ് ലോഗിനിലെ 'Apply for School/Combination Transfer' എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഒഴിവുകളുടെ വിവരം 27ന് രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും. വിശദാംശങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ൽ ലഭിക്കും.