പ്ലസ്വൺ സപ്ലിമെൻററി അലോട്ട്മെൻറ് നാളെ, പ്രവേശനം 23 വരെ
text_fieldsrepresentative image
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിെൻറ ആദ്യ സപ്ലിമെൻററി അലോട്ട്മെൻറ് ഒക്ടോബർ 19ന് രാവിലെ 10 മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും.
അലോട്ട്മെൻറ് വിവരങ്ങൾ www.hscap.kerala.gov.inലെ Candidate Login-SWSലെ Supplementary Allot Results ലിങ്കിലൂടെ ലഭിക്കും. കാൻഡിഡേറ്റ് ലോഗിനിലെ Supplementary Allot Results എന്ന ലിങ്കിൽനിന്ന ലഭിക്കുന്ന അലോട്ട്മെൻറ് ലെറ്ററിലെ നിർദിഷ്ട തീയതിയിലും സമയത്തും രക്ഷകർത്താവിനോടൊപ്പം സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം സ്കൂളിൽ പ്രവേശനത്തിന് ഹാജരാകണം.
അലോട്ട്മെൻറ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. സപ്ലിമെൻററി അലോട്ട്മെൻറിന് ശേഷമുള്ള വേക്കൻസി ജില്ല/ജില്ലാന്തര സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെൻറിനായി ഒക്ടോബർ 27ന് പ്രസിദ്ധീകരിക്കും.
മെറിറ്റ് േക്വാട്ടയിലോ, സ്പോർട്സ് േക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കിൽ പോലും ട്രാൻസ്ഫറിന് അപേക്ഷിക്കാം. വിശദാംശങ്ങൾ 27ന് പ്രസിദ്ധീകരിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

