പ്ലസ് വൺ ഏകജാലക പ്രവേശനം; അപേക്ഷ സമർപ്പണം ജൂൺ ആദ്യം
text_fieldsതിരുവനന്തപുരം: പ്ലസ് വൺ അപേക്ഷ സമർപ്പണം ജൂൺ ആദ്യം ആരംഭിക്കും. മൂന്ന് അലോട്ട്മെന്റുകൾ പൂർത്തിയാക്കി ജൂലൈ ഒന്നിന് ക്ലാസുകൾ ആരംഭിക്കാനാണ് ലക്ഷ്യം. പ്രോസ്പെക്ടസിന് സർക്കാർ അംഗീകാരമായാൽ പ്രവേശന വിജ്ഞാപനം പുറപ്പെടുവിക്കും. കഴിഞ്ഞവർഷം ആഗസ്റ്റ് അവസാനത്തിലാണ് പ്ലസ് വൺ ക്ലാസുകൾ തുടങ്ങിയത്.
ഇത്തവണ നേരേത്ത ക്ലാസ് തുടങ്ങുന്നത് വഴി 50 അധ്യയനദിനങ്ങളെങ്കിലും അധികം ലഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പത്താംക്ലാസ് പരീക്ഷഫലം ഇതിനകം പ്രസിദ്ധീകരിച്ചതിനാൽ പ്രവേശന നടപടികൾ നീട്ടിവെക്കേണ്ട സാഹചര്യവുമില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

