തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെൻറ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. ഇത് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം 19നും 20നും നടക്കും. അലോട്ട്മെൻറ് വിവരങ്ങള്‍ www.hscap.kerala.gov.in ല്‍ ലഭിക്കും. വിദ്യാർഥികള്‍ അലോട്ട്മെൻറ് ലഭിക്കുന്ന സ്കൂളില്‍ 20ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് പ്രവേശനം നേടണം. അലോട്ട്മെൻറ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടര്‍ന്നുള്ള അലോട്ട്മെൻറുകളില്‍ പരിഗണിക്കില്ല.
ആദ്യ അലോട്ട്മെൻറില്‍ ഒന്നാമത്തെ ഓപ്ഷന് ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളില്‍ അലോട്ട്മെൻറ് ലഭിക്കുന്നവര്‍ക്ക് ഇഷ്ടാനുസരണം താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താൽക്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ട. താൽക്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം. ഇതിനുള്ള അപേക്ഷ പ്രവേശനം നേടുന്ന സ്കൂളിലാണ് നല്‍കേണ്ടത്.